E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

രാഷ്ട്രീയ പ്രവേശനം; രജനിയുടെ വസതിയ്ക്കു മുന്നിൽ പ്രതിഷേധം, കോലം കത്തിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചലച്ചിത്ര താരം രജനികാന്തിനെതിരെ തമിഴ് അനുകൂല സംഘടനയായ തമിഴര്‍ മുന്നേറ്റ പടയുടെ പ്രതിഷേധം. പോയസ് ഗാര്‍ഡനിലെ രജനികാന്തിന്‍റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിയ സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ മധുരയില്‍ രജനി ആരാധകര്‍ രംഗത്തെത്തി. 

തമിഴര്‍ മുന്നേറ്റ പട നേതാവ് വീരലക്ഷ്മിയും നാല്‍പ്പതോളം പ്രവര്‍ത്തകരുമാണ് രജനികാന്തിന്‍റെ പോയസ് ഗാര്‍ഡിനിലെ വസതിയിലേയ്ക്ക് പ്രതിഷേധവുമായി എത്തിയത്. കന്നടക്കാരനായ രജനികാന്ത് തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരുന്നതിനെതിരെയായിരുന്നു സമരം. സമരക്കാരുമായി ഉന്തും തള്ളുമുണ്ടായതിന് പിന്നാലെ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. 

പ്രതിഷേധത്തിനെതിരെ മധുരയിലെ രജനി ആരാധകര്‍ രംഗത്തെത്തി. സൂപ്പര്‍സ്റ്റാറിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് ആരാധകര്‍ പറ‍ഞ്ഞു. തമിഴര്‍ മുന്നേറ്റ പട നേതാവ് വീരലക്ഷ്മിയുടെ കോലം കത്തിച്ചു. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രജനികാന്ത് ഉടന്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന. താരത്തെ ബിജെപിയിലേയക്ക് സ്വാഗതം ചെയ്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :