ഈ മാസം 29നു പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പുതിയ വിദേശ സന്ദർശനം ആരംഭിക്കും. ജർമനി, സ്പെയിൻ, റഷ്യ എന്നീ രാജ്യങ്ങളാണ് ഇക്കുറി അദ്ദേഹം സന്ദർശിക്കുക.
ത്രിരാഷ്ട്ര സന്ദർശനം കഴിഞ്ഞു മടങ്ങിയെത്തിയാൽ തുടർന്നു ജൂൺ ഏഴ്, എട്ടിനു നടക്കുന്ന ഷാങ്ഹായി കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ സംബന്ധിക്കാൻ കസഖ്സ്ഥാനിലേക്കു പോകും. തുടർന്നാണു യുഎസ്, ഇസ്രയേൽ സന്ദർശനം. അതിന്റെ തീയതി അന്തിമമായി തീരുമാനിച്ചിട്ടില്ല.