ചലച്ചിത്ര താരം രജനികാന്തിനെ രാഷ്ട്രീയത്തിലേയ്ക്ക് സ്വാഗതം ചെയ്ത് തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍. രജനികാന്ത് രാഷ്ട്രീയത്തില്പ്രവേശിക്കണമെന്നാണ് ഏവരുടേയും ആഗ്രഹമെന്ന് ഡിഎംകെ വ്യക്തമാക്കി. എത്രയും വേഗം താരം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് ബിജെപിയും വിസികെയും പിഎംകെയും ആവശ്യപ്പെട്ടു.
കോടമ്പാക്കത്തെ രാഘേവന്ദ്ര കല്യാണ മണ്ഡപത്തില്‍ നടന്ന ആരാധക കൂട്ടായ്മയില്‍ രജനികാന്ത് നടത്തിയ പ്രസ്താവന, താരം അധികം വൈകാതെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് നല്‍കുന്നത് എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആണ്
രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം രജനിയെ സ്വാഗതം ചെയ്യുന്നത്. താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നാണ് ഏവരും ആഗ്രഹിയ്ക്കുന്നതെന്നുംതനിക്കും തന്റെ പാര്‍ട്ടിയ്ക്കും അതേ ആഗ്രഹമാണ് ഉള്ളത് എന്നും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന് പറഞ്ഞു.
രജനി രാഷ്്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് താരത്തെ ബിജെപിയിലേയ്ക്കും ക്ഷണിച്ചു. രജനികാന്ത് അത്തരമൊരു തീരുമാനമെടുത്താല്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് വിസികെയും പിഎംകെയും അറിയിച്ചു.