E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

മുത്തലാഖില്‍ മാറ്റം വേണമെന്ന് മുസ്‍ലിം വ്യക്തി നിയമബോര്‍ഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന രീതിക്ക് മാറ്റം വേണമെന്ന് മുസ്്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. എന്നാല്‍ ഇതിന് ബാഹ്യഇടപെടല്‍ ആവശ്യമില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്നും ബോര്‍ഡിനായി ഹാജരായ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് ബോര്‍ഡ് നിലപാട് അറിയിച്ചത്. 

മുത്തലാഖ് നല്ല ആചാരമാണെന്നു പറയുന്നില്ലെന്ന്് മുസ്്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ അത് വിശ്വാസത്തിന്‍റെ ഭാഗമാണെന്നും 1400 വര്‍ഷമായി തുടരുന്ന വിവാഹമോചനരീതി ഭരണഘടനാ വിരുദ്ധമെന്നു എങ്ങനെ പറയാന്‍ കഴിയുമെന്നും ബോര്‍ഡിനായി ഹാജരായ കപില്‍ സിബല്‍ ചോദിച്ചു. മറ്റുമതവിഭാഗങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാത്തിടത്തോളം മുസ്്ലിം സമുദായത്തിന്‍റെ വിശ്വാസവും ഇഴകീറി പരിശോധിക്കാന്‍ കഴിയില്ല. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന വിശ്വാസം നിലനില്‍ക്കുന്നെങ്കില്‍ മുസ്‌ലിം വിശ്വാസത്തിന്‍റെ ഭാഗമായ മുത്തലാഖും നിലനില്‍ക്കുമെന്ന് ബോര്‍ഡ് വാദിച്ചു. 

മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ സമത്വത്തിന്‍റേയോ ധാര്‍മികതയുടേയോ ചോദ്യം ഉയരുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. മുത്തലാഖ് ഇസ്്ലാമികമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനേയും ബോര്‍ഡ് കോടതിയില്‍ ചോദ്യം ചെയ്തു. എല്ലാവിധത്തിലുമുള്ള തലാഖ് സന്പ്രദായവും സുപ്രീംകോടതി റദ്ദാക്കിയാല്‍ കേന്ദ്രം പുതിയ നിയമ കൊണ്ടുവരുമെന്ന് പറയുന്നെങ്കിലും അത് പാര്‍ലമെന്‍റ് അംഗീകരിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്നും കപില്‍ സിബല്‍ ചോദിച്ചു.വ്യക്തി നിയമങ്ങള്‍ ഉണ്ടാവുന്നത് മതത്തില്‍ നിന്നാണോയെന്ന് കോടതി ആരാഞ്ഞു. ഖുറാന്‍ അടിസ്ഥാനമാക്കിയാണ് വ്യക്തിനിയമങ്ങളുണ്ടാകുന്നതെന്നും അതിന് ഭരണഘടനാ സാദുതയുണ്ടെന്നും ബോര്‍ഡ് മറുപടി നല്‍കി. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിനു മുന്പിലെ വാദം കേള്‍ക്കല്‍ നാളെ പൂര്‍ത്തിയായേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :