E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ എഴ് പേർ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട്ടിലെ കരൂര്‍, കുഴിത്തലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശികളായ നവവരനും വധുവും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വേളാങ്കളി തീര്‍ഥാടനത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങി വരുമ്പോഴായിരുന്നു അപകടം. 

രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം. അഞ്ച് പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ ആശുപ്രതിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. ഹെറാള്‍ഡ് മന്‍ഡ്രോ, ഭാര്യ പ്രസില്ല, ഹെറാള്‍ഡിന്‍റെ സഹോദരി കത്രീന മന്‍ഡ്രോ, ബന്ധുവായ ആല്‍വിന്‍ മന്‍ഡ്രോ, ഭാര്യ പ്രീമ, ഡ്രൈവര്‍ രോഹിത് എന്നിവരാണ് മരിച്ചത്. ഇതില്‍ ആല്‍വിന്‍റെയും പ്രീമയുടേയും വിവാഹം ഈ മാസം രണ്ടിനാണ് നടന്നത്. വിവാഹത്തിനു േശഷം കുടുംബാംഗങ്ങളുമായി കഴിഞ്ഞ നാലിന് ബന്തിയോട് മണ്ടെയ്ക്കാപ്പില്‍ നിന്നും വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. തീര്‍ഥാടനം കഴിഞ്ഞ ശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു. മുപ്പതുവര്‍ഷത്തിലേെറയായി ഇവര്‍ പുണെയിലാണ് താമസം. വിവാഹത്തിനായി രണ്ടാഴ്ച്ച മുന്പാണ് നാട്ടിലെത്തിയത്. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ റോഷന്‍, ജസീമ, പ്രേമ, സാന്‍വി എന്നിവര്‍ തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :