E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

മുത്തലാഖില്‍ ഭാര്യാ ഭര്‍തൃ ഉഭയകക്ഷി സമ്മതമില്ലെന്ന് സുപ്രീംകോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുത്തലാഖില്‍ ഭാര്യാ.ഭര്‍തൃ ഉഭയകക്ഷി സമ്മതമില്ലെന്ന് സുപ്രീംകോടതി. മുത്തലാഖ് നിരോധിക്കണമെന്ന ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് കോടതി നിരീക്ഷണം. അതേസമയം, ഇന്നലെ മുത്തലാഖിനെ അനുകൂലിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് മുത്തലാഖ് പാപമാണെന്ന് നിലപാട് മാറ്റി. 

മുത്തലാഖ് സ്ത്രീവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംജെഠ്മലാനി പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കുകയാണെന്നും രാംജെഠ്മലാനി വാദിച്ചു. വധശിക്ഷ പോലെ മുത്തലാഖും എതിര്‍ക്കപ്പെടുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ നിരീക്ഷിച്ചു. എന്നാല്‍ ഇവ രണ്ടും നിയമത്തിന്‍റെ പിന്‍ബലത്തില്‍ നിലനില്‍ക്കുന്നുണ്ട്. നിയമനിര്‍മാണസഭകള്‍ പാസാക്കിയ നിയമമല്ല,, മുസ്‍ലിം വ്യക്തിനിയമമാണ് പരിശോധിക്കുന്നത്. മുസ്‍ലിം പണ്ഡിതര്‍ ഉന്നയിക്കുന്ന വസ്തുതകള്‍ കോടതിക്ക് മുന്നിലെത്തിയിട്ടില്ല. മുത്തലാഖ് അവസാനിപ്പിക്കുകയാണെങ്കില്‍ അതിന്‍റെ പ്രത്യാഘാതം അപ്പോള്‍ പരിശോധിച്ചാല്‍ മതിയല്ലോയെന്നും കോടതി ആരാഞ്ഞു. അതേസമയം, മുത്തലാഖ് പാപമാണെന്ന അഭിപ്രായമാണ് തനിക്കുളളതെന്ന് അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. 

പാപമാണെങ്കില്‍ ശരിയത്തിന്‍റെ ഭാഗമായി കാണാന്‍ സാധിക്കുമോ എന്ന കോടതിയുടെ ചോദ്യത്തിന്, ദൈവത്തിന്‍റെ കണ്ണില്‍ പാപമായിരിക്കുന്നത് നിയമമായി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ മറുപടി. ലോകത്ത് ഇന്ത്യയിലെ മുസ്‍ലിങ്ങള്‍ക്കിടയില്‍ മാത്രമാണ് മുത്തലാഖുള്ളത്. ഇന്ത്യയില്‍ നടക്കുന്നതു പോലെയുളള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ടാണ് മറ്റു രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചതെന്നും സല്‍മാന്‍ ഖുര്‍ഷിദ് കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് കേസില്‍ വാദം കേള്‍ക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :