നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വന്‍ തിരിച്ചടി. ഇരുവര്‍ക്കുമെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. ഓഹരി കൈമാറ്റത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
അസോസിയേറ്റഡ് ജേണലിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ രണ്ടായിരം കോടി ആസ്തിയുള്ള വസ്തുവകകള്‍, സോണിയഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യംങ് ഇന്ത്യ എന്ന കന്പനിക്കു കൈമാറിയതില്‍ സാന്പത്തിക തിരിമറിയും ക്രമക്കേടുമുണ്ടെന്നാണ് സുബ്രമണ്യന്‍ സ്വാമി നല്കിയ സ്വകാര്യ അന്യായം. ഇതിനെക്കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണം റദ്ദാക്കണമെന്ന സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ആവശ്യം കോടതി തള്ളി. അസോസിയേറ്റഡ് ജേണലിന് കോണ്‍ഗ്രസ് പാര്‍ട്ടി 90 കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയതിനെക്കുറിച്ചും ആദായനികുതി വകുപ്പ് അന്വേഷിക്കും. കോടതി ഉത്തരവ് അസാധാരണണാണെന്നു പ്രതികരിച്ച കോണ്‍ഗ്രസ്, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യങ് ഇന്ത്യ ലാഭേച്ഛയില്ലാത്ത കന്പനിയാണെന്നും വ്യക്തമാക്കി.
എന്നാല്‍, അന്വേഷണത്തോട് സഹകരിക്കാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തയ്യാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, സാം പിത്രോദ, സുമന് ദുബേ എന്നിവരും കേസില്‍ പ്രതികളാണ്. കേസില്‍ പട്യാല ഹൗസ് കേടതിയില്‍ നേരിട്ട് ഹാജരായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരത്തേ ജാമ്യമെടുത്തിരുന്നു.