രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദേശീയ രാഷ്ട്രീയത്തില്‍ മുറുകുന്നു. പ്രതിപക്ഷത്തിനായി പൊതുസ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തും. സിപിഎമ്മുമായുള്ള രാഷ്ട്രീയഭിന്നതകള്‍ പൊതുസമ്മതനായ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന് തടസമാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
പ്രണബ് മുഖര്‍ജി രാഷ്ട്രപതി സ്ഥാനത്തുനിന്നും പടിയിറങ്ങാനിരിക്കെ ആരാകും അടുത്ത പ്രഥമപൗരന് ? രാഷ്ട്രപതി സ്ഥാനത്തേയ്്ക്ക് മല്‍സരിക്കാന്‍ പൊതുസമ്മതനായ വ്യക്തെ കണ്ടെത്തുള്ള നീക്കങ്ങള്‍ പ്രതിപക്ഷനിരയില്‍ ശക്തമായിക്കഴിഞ്ഞു. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനും നയതന്ത്രജ്ഞനും ബംഗാള്‍ മുന്‍ ഗവര്‍ണറും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരാണ് പ്രധാനമായും പ്രതിപക്ഷത്തിന്റെ മുന്നിലുള്ളത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയും തന്നെ സമീപിച്ചതായി ഗോപാല്‍ കൃഷ്ണ ഗാന്ധി വ്യക്തമാക്കി. മുന്‍സ്പീക്കര്‍ മീരാ കുമാറും പരിഗണനയുണ്ട്. ശരദ് പവാര്‍, ശരത് യാദവ് എന്നീ പേരുകള്‍ ചര്‍ച്ചയിലുണ്ടെങ്കിലും രാഷ്ട്രീയത്തിനതീതനായ വ്യക്തിയെ സ്ഥാനാര്‍ഥിയാക്കി പ്രതിപക്ഷ െഎക്യം ഉറപ്പിക്കുകയാണ് ലക്ഷ്യം. സോണിയ ഗാന്ധി അടുത്ത ആഴ്ച്ച ആദ്യം മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തും.
ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായ്ഡു, സുഷമ സ്വരാജ്, താവര്‍ചന്ദ് ഗെഹ്ലോട്ട് എന്നിവരെയാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് സൂചനകള്‍. ഒഡീഷയിലെ ആദിവാസി നേതാവും ജാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മുര്‍മുവിന്റെ പേര് ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുണ്ട്.
ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അഡ്വാനി, മുരളിമനോഹര്‍ ജോഷി എന്നിവരുെട സാധ്യത വിളരമാണെങ്കിലും തള്ളിക്കളയാറായിട്ടില്ല. ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ എസ് ജഗന്മോഹന് റെഡ്ഢി അറിയിച്ചിട്ടുണ്ട്