വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ആം ആദ്മി പാര്‍ട്ടി നടത്തുന്ന സേവ് ഡമോക്രസി ക്യാംപയിന് ഡല്‍ഹിയില്‍ തുടക്കമായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പ്രവര്‍ത്തകര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഒാഫിസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.
Advertisement