E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:02 PM IST

Facebook
Twitter
Google Plus
Youtube

More in India

കൈക്കൂലി ആരോപണത്തില്‍ അരവിന്ദ് കേജ്‍രിവാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൈക്കൂലി ആരോപണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നു. ആംആദ്മി നേതാവ് കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. അതിനിടെ ആന്‍റി കറപ്ഷന്‍ ബ്യൂറോയ്ക്ക് മുമ്പാകെ ഹാജരായ കപില്‍ മിശ്ര മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. അരവിന്ദ് കേജ്‍രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് ബിെജപി നേതാക്കള്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയുടെ അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായ അരവിന്ദ് കേജ്‍രിവാളിന് ഇരട്ടപ്രഹരം നല്‍കി ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഇടപെടല്‍. കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെ ആന്‍റി കറപ്ഷന്‍ ഒാഫിസില്‍ നേരിട്ടെത്തി കപില്‍ മിശ്ര മൊഴി നല്‍കി. ആരോഗ്യമന്ത്രി സത്യേന്ദ്രജയിനില്‍ നിന്ന് അരവിന്ദ് കേജ്‍രിവാള്‍ രണ്ടുകോടി കോഴ വാങ്ങിയെന്ന് കപില്‍ മിശ്ര എസിബിയ്ക്ക് മുമ്പാകെ ആവര്‍ത്തിച്ചു. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച തെളിവുകളും അന്വേഷണ ഏജന്‍സിയ്ക്ക് നല്‍കി. ടാങ്കര്‍ അഴിമതിയില്‍ കേജ്‍രിവാളിന്‍റെ വിശ്വസ്തരായ അശിഷ് തല്‍വാര്‍, വിഭവ് പട്ടേല്‍ എന്നിവര്‍ക്ക് പങ്കുള്ളതായും കപില്‍ മിശ്ര ആരോപിച്ചു. ആരോപണത്തില്‍ അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് എസിബി വ്യക്തമാക്കി. അതേസമയം കെജ്‍രിവാള്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കി. അഴിമതി ആരോപണം ലോകായുക്ത അന്വേഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരേയും കേജ്‍രിവാള്‍ തയ്യാറായിട്ടില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :