E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

രജനീകാന്ത് കോൺഗ്രസിലേക്കോ? നഗ്‍മയുമായി വസതിയിൽ കൂടിക്കാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rajinikant-nagma രജനികാന്തുമായി നഗ്‍മ കൂടിക്കാഴ്ച നടത്തുന്നു.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും വാർത്തയാകുന്നു. കോൺഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്‍മയുടെ സന്ദർശനമാണു ചർച്ചകൾക്കു തുടക്കമിട്ടത്. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ നഗ്‍മ ചെന്നൈയിലെ വസതിയിലെത്തിയാണു രജനിയെ സന്ദർശിച്ചത്. രജനീകാന്തിനെ കൂടെകൂട്ടാൻ തമിഴ്നാട്ടിലെ പാർട്ടികളും ദേശീയ പാർട്ടികളും ഒരുപോലെ ശ്രമിക്കുമ്പോഴാണു പുതിയ നീക്കം. 

രജനിയും നഗ്മയും തമ്മിൽ ചർച്ചയും നടന്നു. എന്നാൽ ചർച്ചാവിഷയം എന്താണെന്നു പുറത്തുവിട്ടിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചു ചർച്ച നടന്നതായാണു സൂചന. പക്ഷേ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നേരത്തേ, ബിജെപിയുമായി രജനീകാന്ത് അടുക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ദക്ഷിണേന്ത്യയിൽ പാർട്ടിക്ക് ഏറ്റവും ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാട്ടിൽ കളംപിടിക്കാൻ രജനീകാന്തിലൂടെ സാധിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ. 

തലപ്പൊക്കമുള്ള നേതാവില്ലെന്ന പ്രശ്നം ഇങ്ങനെ പരിഹരിക്കാമെന്നും ബിജെപി ചിന്തിക്കുന്നു. ഇതിനുള്ള നീക്കങ്ങൾ ശക്തമാകുന്നതിനിടെയാണ് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം. സ്വന്തമായി പാർട്ടി രൂപീകരിക്കാനും രജനിയെ ബിജെപി പ്രേരിപ്പിക്കുന്നുണ്ട്. അത്തരമൊരു നീക്കമുണ്ടായാലും അതു ദ്രാവിഡ കക്ഷികൾക്കു തിരിച്ചടിയാവും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :