കാഴ്ചശക്തിയില്ലെങ്കിലും ചെന്നൈ സ്വദേശിനി ബെനോ സെഫൈന് പാരിസിലെ ഇന്ത്യൻ എംബസിയിൽ നിയമനം. അറിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉൾക്കാഴ്ചയുമായി ജീവിക്കുന്ന ഈ ഐഎഫ്എസ് ഉദ്യോഗസ്ഥനയതന്ത്രഇപ്പോൾ ഫ്രഞ്ച് പഠനത്തിലാണ്. പാരിസിലെ ഇന്ത്യയുടെ അംബാസഡറും തമിഴ്നാട്ടുകാരനുമായ മോഹൻകുമാർ മുൻകയ്യെടുത്താണു ഫ്രഞ്ച് പഠനത്തിന് അവസരമൊരുക്കിയത്. പാരിസിലെത്തി ഇതിനോടകം എട്ടു നയതന്ത്ര സമ്മേളനങ്ങളിൽ ബെനോ പങ്കെടുത്തു കഴിഞ്ഞു. എല്ലായിടത്തും അവർതന്നെ താരം.
ഭിന്നശേഷിയുള്ള പ്രതിഭകളെ നയതന്ത്രമേഖലയിൽ പ്രയോജനപ്പെടുത്താമെന്ന സുന്ദരമായ ആശയം ഫ്രഞ്ചുകാർക്ക് ഇതുവരെ തോന്നിയില്ലല്ലോ! ഫ്രഞ്ച് ഭാഷാപഠനവും നയതന്ത്രതിരക്കുകളും കഴിഞ്ഞുള്ള സമയം പിഎച്ച്ഡിക്കു വേണ്ടിയുള്ള തയാറെടുപ്പാണ്.
Advertisement