ആഫ്രിക്കൻ സ്വദേശികൾക്കെതിരെയുള്ള വംശീയാക്രമണം ഇന്ത്യയിൽ പുതുമയുള്ള വാർത്തയല്ല. എന്നാൽ ഡൽഹി മെട്രോ ട്രെനിലുണ്ടായ ഒരു സംഭവം രാജ്യത്തിനു തന്നെ അപമാനമായി. മെട്രൊ ട്രെയിനിൽ കയറിയ രണ്ട് ആഫ്രിക്കൻ വനിതകളെ സഹയാത്രികർ അപമാനിച്ചതോടെയാണ് സംഭവം. തങ്ങളെ അസഭ്യം പറഞ്ഞതായാണ് വനിതകൾ പറയുന്നത്.
ജനക്കൂട്ടത്തിനു നടുവിൽ മേൽവസ്ത്രം അഴിച്ച് ഇവർ പ്രതികരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവരെ പുറത്തെറിയാൻ ആക്രോശിക്കുന്ന ശബ്ദം വിഡിയോയിലുണ്ട്. ഇതോടെ ദേഷ്യം പിടിച്ച ഇവർ വസ്ത്രമഴിച്ച് വെല്ലുവിളിക്കുകയായിരുന്നു. സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് കലഹത്തിലെത്തിയതെന്നുയാത്രക്കാരിൽ ഒരാൾ പറയുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.