E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പാക്കിസ്ഥാനെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പാക്കിസ്ഥാനെതിരെ ശക്തമായ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ. ഭീകരരെ പിന്തുണയ്ക്കുന്ന പാക് നടപടിക്ക് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണസ്വാതന്ത്ര്യം അനുവദിച്ചു. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്്ലി, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. കശ്മീരിലെത്തിയ കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടിയില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. 

പാക് വെടിവയ്പ്പിലും ഭീകരാക്രമണത്തിലും കൊല്ലപ്പെട്ട ജവാന്‍മാരുടെ മരണം വെറുതെയാകില്ലെന്നു വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍, ശക്തമായ തിരിച്ചടി നല്‍കാന്‍ കരസേനയ്ക്ക് നിര്‍ദേശം നല്‍കി. പാക്കിസ്ഥാനെതിരെ സ്വീകരിക്കേണ്ട സൈനിക, നയതന്ത്ര നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ചര്‍ച്ച നടത്തി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഭീകരാക്രമണം നടന്ന കുല്‍ഗാം, കുപ്്വാര മേഖലകള്‍ സന്ദര്‍ശിച്ചു. ജവാന്‍മാരുടെ മൃതദേഹം വികൃതമാക്കിയ പാക് നടപടി നിന്ദ്യവും മനുഷത്വരഹിതവുമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് എ.കെ ഭട്ട് പാക് DGMO യോട് പറഞ്ഞു. അതിര്‍ത്തിയിലെ പാക് ബോര്‍ഡര്‍ ആക്ഷന്‍ പരിശീലനകേന്ദ്രങ്ങള്‍, ഭീകരരുടെ ഒളിത്താവളമാകുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. 

കുപ്്വാരയിലും ശ്രീനഗറിലും പാക് ഭീകരര്‍ ചാവേറാക്രമണത്തിന് ശ്രമിക്കുെമന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാനില്‍ പരിശീലനം നേടിയ ഭീകരര്‍ ആക്രമണത്തിനായി നിയന്ത്രണരേഖയ്ക്ക് സമീപമെത്തിയെന്നും ബി.എസ്.എഫ് സ്ഥിരീകരിച്ചു. 

കശ്മീരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ തുടരുന്ന സംഘര്‍ഷം ഉടന്‍ പരിഹരിക്കുമെന്ന് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്കിടെ ഗവര്‍ണര്‍ എന്‍.എന്‍ വോറ ആഭ്യന്തരമന്ത്രി രാജ്്നാഥ് സിങ്ങിനെ അറിയിച്ചു. അതിനിടെ, നീതിപൂര്‍വകവും സമാധാനവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യമില്ലെന്നു വ്യക്തമാക്കി അനന്ത്്നാഗ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :