ജമ്മുകശ്മീരില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹം പാക് സൈന്യം വികൃതമാക്കി. പൂഞ്ച് മേഖലയില്‍ രാവിലെയുണ്ടായ പാക് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു ജവാന്മാരുടെ മൃതദേഹങ്ങളാണ് വികൃതമാക്കിയത്. പാക്കിസ്ഥാന് ഉചിതമായ തിരിച്ചടി നല്‍കുമെന്ന് കരസേന വ്യക്തമാക്കി.
രാവിലെ എട്ടരയ്ക്ക് പൂഞ്ച് മേഖലയിലെ കൃഷ്ണഗാട്ടിയില്‍ രണ്ടു ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെ പാക് റേഞ്ചേഴ്സ് ശക്തമായ റോക്കറ്റ്, ഷെല്ലാക്രമണം നടത്തി. തുടര്‍ന്ന് പട്രോളിങ് നടത്തിയവര്‍ക്കു നേരെയുണ്ടായ വെടിവയ്പ്പിലാണ് ബി.എസ്.എഫ് ജവാനും ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറും കൊല്ലപ്പെട്ടത്. പ്രകോപനം തുടര്‍ന്ന പാക്കിസ്ഥാന്, സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതായി കരസേന വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി രാജ്്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരെ അതിര്‍ത്തിയിലെ കാര്യങ്ങള്‍ സൈന്യം ധരിപ്പിച്ചു. ശക്തമായ തിരിച്ചടി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന പാക് സേന മേധാവി ഖമര്‍ ജാവേദ് ബജ്്വയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് എട്ടാം തവണയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.