ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സമാജ്്വാദി പാര്‍ട്ടിയുമായുള്ള സഖ്യമുപേക്ഷിച്ച് കോണ്‍ഗ്രസ്. യു.പി തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജ്് ബബറാണ് ഇക്കാര്യം അറിയിച്ചത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് സമാജ്്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് കൈകോര്‍ത്തത്. ബിഹാറിലേതുപോലെ ബിജെപിക്കെതിരെ വിശാലസഖ്യം എന്നതായിരുന്നു ലക്ഷ്യം. അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് നടത്തിയ പ്രചാരണങ്ങളില്‍ വന്ജനപങ്കാളിത്തമുണ്ടായിരുന്നുങ്കെലും ഫലം വന്നപ്പോള്‍ സഖ്യം തോറ്റുതുന്നംപാടി. 403 ല്‍ 312 സീറ്റുകളും ബിജെപി തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസ് എസ്പി സഖ്യത്തിന് ലഭിച്ചത് 54 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന് ലഭിച്ചത് 7 സീറ്റുകള്‍. തിരഞ്ഞെടുപ്പുകള്‍ ഒറ്റയ്ക്ക് നേരിടണമെന്നും സംസ്ഥാനത്തെ സംഘടനാ സംവിധാനം പുന:രുജ്ജീവിപ്പിക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള വിലയിരുത്തലില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളത്.
ദേശീയതലത്തില്‍ ബിജെപിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് യുപിയിലെ എസ്പി കോണ്‍ഗ്രസ് സഖ്യം തകര്‍ന്നതെന്നത് ശ്രദ്ധേയമാണ്