E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:00 AM IST

Facebook
Twitter
Google Plus
Youtube

More in India

കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ച: കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജയലളിതയുടെ ഊട്ടി കോടനാട് എസ്റ്റേറ്റിലെ കവര്‍ച്ചയില്‍ ദുരൂഹതകള്‍ തുടരുന്നു. കവര്‍ച്ചക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. േകസിലെ മുഖ്യപ്രതി കൊല്ലപ്പെട്ടതിലും മറ്റൊരു പ്രതിയുടെ ഭാര്യയും കുഞ്ഞും മരിച്ചതിലും സംശയങ്ങള്‍ നീങ്ങിയിട്ടില്ല. എന്നാല്‍ മരിച്ച മുഖ്യപ്രതി കനകരാജിലും മറ്റൊരുപ്രതിയായ കെ.വി സയനിലും അന്വേഷണം തീരുമെന്നാണ് തമിഴ്നാട് പൊലീസ് നല്‍കുന്ന സൂചന. കനകരാജിന്റെ അപകടമരണത്തിലും മറ്റൊരുപ്രതിയായ കെവി സയന്‍ അപകടത്തില്‍പ്പെട്ടതിലും ദുരൂഹതകളില്ലെന്ന നിലപാടിലാണ് തമിഴ്നാട് പൊലീസ്. രണ്ടും യാദൃശ്ചികമായ അപകടങ്ങളെന്നതിനപ്പുറം അന്വേഷണവുമില്ല.

കോയമ്പത്തൂര്‍ കുപ്പുസാമി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലുളള സയന്റെ നില ഭേദപ്പെട്ടാല്‍ കവര്‍ച്ചയുടെയും സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടതിന്റെയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് തമിഴ്്നാട് പൊലീസിന്റെ നീക്കം. ജയലളിതയുടെ ഡ്രൈവറായിരുന്ന കനകരാജ് കെ.വി സയനൊപ്പം കവര്‍ച്ച ആസൂത്രണം ചെയ്തെന്നാണ് പൊലീസ് നിഗമനം. കനകരാജിനുവേണ്ടി കവര്‍ച്ചയ്ക്കായി സയന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പാടക്കിയെന്നാണ് നിഗമനത്തിലാണ് തമിഴ്നാട് പൊലീസ് നീങ്ങുന്നത്. ക്വട്ടേഷന് ഇടനില നിന്ന ചേര്‍ത്തല സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങളെ കോടനാട്ടെ എസ്റ്റേറ്റില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു. ക്വട്ടേഷന്്‍ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ കോയമ്പത്തൂരില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

അതേസമയം ഇന്നലെ പാലക്കാട് കണ്ണാടിയിലുണ്ടായ അപകടത്തില്‍ മരിച്ച കെ.വി സയനിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോര്‍ട്ടം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടക്കും. ഇരുവരുടെയും കഴുത്തില്‍ സമാനമായ മുറിവ് കണ്ടെത്തിയതില്‍ അസ്വഭാവികത ഉണ്ടോയെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്ട് അപകടമുണ്ടാക്കിയ വാഹനം ഫൊറന്‍സിക് സംഘം പരിശോധിച്ചു.നിലവില്‍ കണ്ണാടിയിലെ വാഹനാപകടത്തില്‍ പാലക്കാട് പൊലിസ് കേസെടുത്തത് ഒഴിച്ചാല്‍ കേരള പൊലീസ് അന്വേഷണമൊന്നും നടത്തുന്നില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :