ആം ആദ്മി പാര്‍ട്ടി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്. ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അരവിന്ദ് കേജ്്രിവാള് മുഖ്യമന്ത്രിസ്ഥാനം ഒഴിയണം. തോല്‍വിക്ക് കേജ്്രിവാള് വോട്ടിങ് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ലെന്നും യോഗേന്ദ്ര യാദവ് മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രദേശിക വിഷയങ്ങള്‍ ചര്‍ച്ചയാകേണ്ടിയിരുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പ് പക്ഷെ അരവിന്ദ് കേജ്്രിവാളിന്റെ ദുരഭിമാനവും രാഷ്ട്രീയ അതിമോഹങ്ങളും മൂലം ദേശീയ രാഷ്ട്രീയത്തിന്റെ വിധിയെഴുത്തായിമാറിയെന്ന് കേജ്്രിവാളിന്റെ മുന്‍ സഹപ്രവര്‍ത്തകനായ യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു. കേജ്്രിവാളിന്റെ പൊള്ളത്തരങ്ങള്‍ മനസിലാക്കിയ ഡല്‍ഹിയിലെ ജനങ്ങള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രിക്കൊപ്പം നിന്നു.
ആംആദ്മിപാര്‍ട്ടി കേജ്്രിവാള് എന്ന വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടതോടെ ഉദ്ദേശലക്ഷ്യം നഷ്ടമായെന്നും പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ യാദവ് പറയുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന ആ കപ്പലില്‍ നിന്നും എം.എല്‍ എമാര്‍ മറുകണ്ടം ചാടും. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കേജ്്രിവാള് വോട്ടിങ് യന്ത്രത്തെ പഴിച്ചിട്ട് കാര്യമില്ല. ജനഹിതം മനസിലാക്കി കേജ്്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.