E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഹരിയാനയിലെ ഭൂമി ഇടപാട്: റോബര്‍ട്ട് വാദ്ര കുറ്റക്കാരനാണെന്ന് അന്വേഷണകമ്മീഷന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹരിയാനയിലെ ഭൂമി ഇടപാടില്‍ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര കുറ്റക്കാരനാണെന്ന് അന്വേഷണകമ്മീഷന്‍. വാദ്ര അനധികൃതമായി 50 കോടി രൂപ തട്ടിയെടുത്തന്ന് ഗുരുഗ്രാം ഭൂമി ഇടപാട് അന്വേഷിക്കാന്‍ രൂപികരിച്ച ജസ്റ്റീസ് ദിന്‍ഗ്ര കമ്മീഷന്‍ കണ്ടെത്തി.അതേസമയം തന്‍റെ സാമ്പത്തിക ഇടപാടുകള്‍ക്ക് വാദ്രയുമായി ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി വാദ്ര പറഞ്ഞു 

ഹരിയാനയിലെ ഗുരുഗ്രാമില്‍ റോബര്‍ട്ട് വാദ്ര നടത്തിയ 4 ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിക്കാന്‍ 2015 ലാണ് ജസ്റ്റീസ് എസ്‍.എന്‍ ദിന്‍ഗ്ര അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിച്ചത്. 2008 ല്‍ നടന്ന ഇടപാടില്‍ ഒരുരൂപ പോലും ചിലവഴിക്കാതെ 50 കോടി രൂപ റോബര്‍ട്ട് വാദ്ര തട്ടിയെടുത്തുവെന്നാണ് കമ്മീഷന്‍റെ കണ്ടെത്തല്‍. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിക്ക് അനധികൃത ലാഭമുണ്ടാക്കാനായി ഗൂഢാലോചന നടത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസും വാദ്രയുടെ കമ്പനിയും തമ്മില്‍ നടന്ന ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 

ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസില്‍ നിന്ന് വാങ്ങിയശേഷം ഭൂമിയുടെ ഉപയോഗ ലൈസന്‍സ് മാറ്റി വലിയതുകയ്ക്ക് ഡിഎല്‍ എഫിന് വിറ്റാണ് വാദ്ര അനധികൃത ലാഭമുണ്ടാക്കിയത്. ഭൂമിയുടെ തീറാധാരപ്രകാരം ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസിന് വാദ്ര ഒരു രൂപപോലും നല്‍കിയിട്ടില്ല.വാദ്ര നടത്തിയ ഇരുപത് ഭൂമി ഇടപാടുകള്‍ കമ്മീഷന്‍ അന്വേഷിച്ചിച്ചുണ്ട്.കമ്മീഷന്‍റെ റിപ്പോര്‍ട്ട് പുറത്ത് വിടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്. അമിപൂര്‍ ഗ്രാമത്തില്‍ പ്രിയങ്ക ഗാന്ധി വാദ്ര 2010 ല്‍ നടത്തിയ ഭൂമി ഇടപാടും കമ്മീഷന്‍ പരിശോധിച്ചിരുന്നു. എന്നാല്‍ തന്‍റെ സാമ്പത്തിക ഇടപാടുകള്‍ക്ക് റോബര്‍ട്ട് വാദ്രയുടെ കമ്പനിയുമായി ബന്ധമില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :