കര്‍ണാടക ബി ജെ പിയില്‍ വിഭാഗീയത രൂക്ഷമാക്കി ബി എസ് യെഡിയൂരപ്പ - കെ.എസ്. ഈശ്വരപ്പ പോര്. സംഘടനയെ രക്ഷിക്കണമെന്ന മുദ്രാവാക്യവുമായി ഈശ്വരപ്പ പക്ഷം സമ്മേളനം നടത്തി.പാര്‍ട്ടിയുടെ സമാന്തര യോഗം വിളിക്കരുതെന്ന അമിത് ഷായുടെ മുന്നറിയിപ്പ് തള്ളിയാണ് ഈശ്വരപ്പ വിഭാഗം ബെംഗളൂരുവില്‍ യോഗം ചേര്‍ന്നത്
ബി.ജെ.പി കര്‍ണാടക അധ്യക്ഷണ് ബി എസ് യെഡിയൂരപ്പയുടെ ഏകപക്ഷീയ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് കെ എസ് ഈശ്വരപ്പ വിഭാഗം സമ്മേളനം ചേര്‍ന്നത്. വിമത സമ്മേളനത്തില്‍ യെദിയൂരപ്പയ്ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന് അടുത്ത മാസം 10 വരെ സമയം അനുവദിച്ചുകൊണ്ട് പ്രമേയം പാസാക്കി. പ്രശ്നപരിഹാരമായില്ലങ്കില് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ ഭാരവാഹികളുടെ നിയമനത്തില്‍ പ്രാതിനിധ്യം ലഭിക്കാത്തതാണ് ഈശ്വരപ്പ വിഭാഗത്തെ ചൊടിപ്പിച്ചത്. വിമത യോഗത്തിനിടെ ഈശ്വരപ്പ യെഡിയൂരപ്പ പക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.
പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. എന്നാല്‍ പാര്‍ട്ടി വിരുദ്ധ നടപടിയാണ് ഈശ്വരപ്പയുടെ നേതൃത്വത്തില്‍ നടന്നതെന്നും നടപടിയുണ്ടാകുമെന്നും യെഡിയൂരപ്പ പറഞ്ഞു.