സര്‍ക്കാര്‍ കോളജിനനുവദിച്ച സ്ഥലം പൊതു സ്വകാര്യ കോളജിനു അനധികൃതമായി കൈമാറിയതിനെതിരെ ഡല്‍ഹി മലയാളിയായ അധ്യപകന്റെ നിരാഹാര സമരം. ചര്‍ച്ചയ്ക്കു പോലും തയ്യാറാകാതെ, സംസ്ഥാനസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്നും ജി.ബി.പന്ത് എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ജോഷില്‍ എബ്രഹാം പറഞ്ഞു. സംസ്ഥാനസര്‍ക്കാരിനെതിരെ അധ്യാപകന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
ജി.ബി പന്ത് എന്‍ജിനീയറിങ് കോളജിന് 2007 ല്‍ സര്‍ക്കാര്‍ അനുവദിച്ച 60 ഏക്കറില്‍ 25 ഏക്കര്‍ അനധികൃതമായി ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന സ്ഥാപനത്തിന് കൈമാറിയെന്നാണ് ആരോപണം. കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഡല്‍ഹിയിലെ കണ്ണായ സ്ഥലം നിയമവിരുദ്ധമായാണ് കൈമാറിയതെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. ലാബ്, ഹോസ്റ്റല്‍, ക്ളാസ് റൂമുകള്‍, കളിസ്ഥലം ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാനായാണ് സംസ്ഥാന സര്ക്കാര്ഡ നേരത്തേ സ്ഥലം അനുവദിച്ചത്. എന്നാല്‍ ആവശ്യപ്പെട്ടിട്ടും ഇതിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല.
സര്‍ക്കാര്‍ നടപടിക്കെതിരെ അസിസ്റ്റന്റ് പ്രഫസര്‍ ജോഷില്‍ എബ്രഹാം നടത്തുന്ന നിരാഹര സമരം മൂന്നാഴ്ച പിന്നിട്ടു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നു വാദം കേള്‍ക്കല്‍ തുടങ്ങും. സമരക്കാര്‍ക്കുവേണ്ടി പ്രശാന്ത് ഭൂഷണ് ഹാജരാകും. അതേസമയം, മൂന്നാറില്‍ സമരം ചെയ്യുന്ന ആം ആദ്മിപാര്‍ട്ടി നേതാവ് സി.ആര് നീലകണ്ഠനും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് സമരം ചെയ്യുന്ന അധ്യാപകന് വ്യകതമാക്കി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി തുടങ്ങിയവരും സമരത്തിന് പിന്തുണ അറിയിച്ചതായും ജോഷില്‍ എബ്രഹാം വ്യക്തമാക്കി.