E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം ; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരിലെ കുപ്്വാരയില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. രണ്ടു ഒാഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. അ‍ഞ്ചു സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വിളിച്ചുചേര്‍ത്ത ഉന്നതലയോഗം ഡല്‍ഹിയില്‍ ചേരുന്നു. 

അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഒരിടവേളകഴിഞ്ഞാണ് വീണ്ടും സൈനികതാവളങ്ങള്‍ക്കുനേരെയുള്ള ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സൈനികവേഷത്തിലെത്തിയ ഭീകരര്‍ കുപ്്വാരിയിലെ ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. നാലംഗ സംഘത്തിലെ രണ്ടുഭീകരര്‍ ശരീരം നിറയെ സ്ഫോടകവസ്തുക്കള്‍ ധരിച്ചാണ് എത്തിയത്. ശക്തമായ മൂടല്‍ മഞ്ഞിന്‍റെ മറപറ്റി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈന്യവും തിരിച്ചടിച്ചു. ഗുരുതരമായി പരുക്കേറ്റ അഞ്ചുസൈനികരെ ജമ്മുവിലെ സൈനിക ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രക്ഷപ്പെട്ട ഭീകരര്‍ക്കായി ജമ്മുകശ്മീര്‍ പൊലീസിന്‍റെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.

വേണ്ടത്ര മുന്നറിയിപ്പുണ്ടായിരുന്നിട്ടും കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങിന്‍റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരുന്നത്. ആഭ്യന്തര, പ്രതിരോധ സെക്രട്ടറിമാര്‍, രഹസ്യാന്വേഷണ ഏജന്‍സി തലവന്മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഇതിന് പുറമെ വിഘടനവാദികളും സുരക്ഷാസേനയും തമ്മില്‍ കശ്മീര്‍ താഴ്വരയില്‍ തുടരുന്ന സംഘര്‍ഷം പരിഹരിക്കാനുള്ള നടപടികളും ചര്‍ച്ചചെയ്യുന്നു. ആഭ്യന്തരസുരക്ഷാ ഉപദേഷ്ടാവ് കെ.വിജയകുമാര്‍, ഭീകരാക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്നാഥ്സിങിന് നല്‍കി. അതിനിടെ വിഘടവാദി നേതാവ് അസിയ ആന്ദ്രാബിയെ ജമ്മുകശ്മീര്‍ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :