E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

അശ്രദ്ധമായി കാറിന്റെ ഡോർ തുറന്നു, ബൈക്കിലെത്തിയ യുവാക്കള്‍ ട്രക്കിനടിയിൽ പെട്ടു മരിച്ചു, വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇരുചക്രവാഹന യാത്രികൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് അശ്രദ്ധകൊണ്ടായിരിക്കും. ചിലപ്പോള്‍ അത് ബൈക്ക് ഓടിക്കുന്നവരുടെയാണെങ്കിൽ മറ്റു ചിലപ്പോൾ അത് മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധമൂലമായിരിക്കും. അത്തരത്തിൽ അശ്രദ്ധമായി കാറിന്റ ഡോർ തുറന്ന കാരണം പൊലിഞ്ഞത് രണ്ട് യുവാക്കളുടെ ജീവൻ.

പഞ്ചാബിലാണ് സംഭവം നടന്നത് റോഡരികിൽ പാർക്കു ചെയ്ത് മാരുതി 800 ന്റെ ഡോർ ഡ്രൈവർ അശ്രദ്ധമായി തുറന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. ഡോറിൽ തട്ടി ബാലൻസ് തെറ്റിയ ഇരുചക്രവാഹനം എതിരെ വന്ന ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. മൂന്നു പേരായിരുന്നു ബൈക്കിയുണ്ടായിരുന്നത്. രണ്ട് പേർ തൽക്ഷണം മരിച്ചെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് റിപ്പോർട്ടുകൾ. ഹെൽമെറ്റില്ലാതെ മൂന്നുപേരെ വെച്ച് നിയമം തെറ്റിച്ചാണ് ബൈക്കിൽ യുവാക്കൾ എത്തിയത്. പ്ലസ്ടുവിന് പഠിക്കുന്ന യുവാക്കളായിരുന്നു ബൈക്കിലുണ്ടായിരുന്നത്. ബൈക്ക് ഓടിച്ച ആൾക്ക് ലൈസൻസ് ഉണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. 

ഡോർ തുറക്കും മുമ്പ് ശ്രദ്ധിക്കൂ 

പഞ്ചാബിലുണ്ടായ അപകടം ഏറ്റവും പുതിയ ഒരു ഉദാഹരണം മാത്രം. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. വാഹനത്തിന്റെ ഡ്രൈവർമാർ മാത്രമല്ല യാത്രികരും ഡോർ തുറക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം.

∙ വാഹനം റോഡ് സൈഡിൽ നിർത്തുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുക

∙ ഡ്രൈവർ ഡോർ തുറക്കുന്നതിന് മുൻപ് പിന്നിൽ നിന്നും മുന്നിൽ നിന്നും വാഹനങ്ങൾ വരുന്നില്ലെന്ന് സൈഡ് മിറർ നോക്കി ഉറപ്പുവരുത്തുക

∙ കാറിന്റെ പിന്നിൽ ഇരിക്കുന്ന ആളാണ് ഡോർ തുറക്കുന്നതെങ്കിൽ ഡ്രൈവർ സൈഡ് മിറർ നോക്കി മറ്റ് വാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം തുറക്കാൻ നിർദ്ദേശം നൽകുക.

ഓടി വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായത് എന്ന് സാങ്കേതികമായി പറയാമെങ്കിലും നമ്മുടെ ചെറിയ അശ്രദ്ധകൊണ്ട് ചിലപ്പോൾ ഒരു ജീവനായിരിക്കും നഷ്ടപ്പെടുക. പ്രധാനമായും ഇരുചക്രവാഹനത്തിലേയും സൈക്കിളിലേയും യാത്രക്കാർക്കാണ് ഇത്തരത്തിലുള്ള അപകടമുണ്ടാകാറ്. അതുകൊണ്ട് തന്നെ വീഴ്ച്ചയിൽ അവർക്കുണ്ടാകുന്ന ആഘാതം വളരെ വലുതായിരിക്കും. 

കൂടുതൽ വായനയ്ക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :