E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഛത്തീസ്ഗഡിലെ ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്. മാവോയിസ്റ്റുകളെ നേരിടുന്ന രീതിയില്‍ ആവശ്യമെങ്കില്‍ പുനപരിശോധന നടത്തും. ആക്രമണങ്ങളിലൂടെ വികസനം ഇല്ലാതാക്കുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യമെന്നും രാജ്നാഥ്സിങ് വ്യക്തമാക്കി. മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി എഫ് ജവാന്മാര്‍ക്ക് അദ്ദേഹം ആദരാജ്ഞലി അര്‍പ്പിച്ചു. അല്‍പസമയത്തിനകം രാജ്നാഥ്സിങ് ആക്രമണം നടന്ന ഛത്തീസ്ഗഡിലെ സുക്മയില്‍ എത്തും. 

റോ‍ഡുനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന സി.ആര്‍.പി.എഫ് സൈനികര്‍ക്കുനേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പെടെ മാവോയിസ്റ്റുസംഘം നടത്തിയ ആക്രമണത്തില്‍ 25 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഛത്തീസ്ഗഡിന്‍റെ തലസ്ഥാനമായ റായിപൂരിലെത്തിയ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. മുഖ്യമന്ത്രി രമണ്‍സിങ്, സി.ആര്‍.പി.എഫ് ഡയരക്ടര്‍ ജനറല്‍ സുദീബ് ലക്താക്കിയ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആക്രമണത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

മാവോയിസ്റ്റുകളെ നേരിടുന്ന രീതിയില്‍ മാറ്റം വേണമോയെന്ന് ആലോചിക്കാനായി അടുത്തമാസം എട്ടിന് ഉന്നതലയോഗം വിളിച്ചുചേര്‍ക്കുമെന്നും രാജ്നാഥ്സിങ് അറിയിച്ചു. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിര്‍ദേശം നല്‍കിയിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ജവാന്മാരേയും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് സന്ദര്‍ശിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :