E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ഡല്‍ഹിയില്‍ തമിഴ്നാട് കര്‍ഷകര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാല്‍പ്പൊത്തൊന്ന് ദിവസമായി തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസാമി നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരസമിതി നേതാവ് അയ്യക്കണ്ണ് മനോരമ ന്യൂസിനോട് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വാക്ക് പാലിച്ചില്ലെങ്കില്‍ ഒരുമാസത്തിനു ശേഷം വീണ്ടും സമരം തുടരും. 

തമിഴ്നാട്ടിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായി കഴിഞ്ഞമാസം 14 മുതലാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം ആരംഭിച്ചത്. സമരം ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ ഇടപെടുന്നില്ലെന്ന് മനസിലാക്കിയകര്‍ഷകര്‍ പ്രധാനമന്ത്രിയുടെ ഓഫിന് മുന്‍പില്‍ നഗ്നരായി ശയനപ്രതിക്ഷണം നടത്തിയും, പാമ്പിനെ കടിച്ചുപിടിച്ചും, നിലത്ത് ഭക്ഷണം വിളമ്പിക്കഴിച്ചും, അവസാനം മൂത്രം കുടിച്ചും പ്രതിഷേധിച്ചിരുന്നു. സമരം തുടങ്ങി 41 ദിവസത്തിനു ശേഷം സമരക്കാരെ കണ്ട തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസാമി നല്‍കിയ ഉറപ്പിനെതുടര്‍ന്നാണ് കര്‍ഷകര്‍ സമരം അവസാനിപ്പിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും വാഗ്ദാനം പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു. 

കര്‍ഷകര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കാവേരിനദിയിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക, രാജ്യത്തെ നദികളെ ദേശസാല്‍ക്കരിക്കുക എന്നിവയായിരുന്നു കര്‍ഷകരുടെ ആവശ്യങ്ങള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :