ഐ.എസ് ഭീകരരെന്നു സംശയിക്കുന്ന മൂന്നുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ്, മുംബൈ, ജലന്ധര്‍, ബിജ്്നോര് എന്നിവിടങ്ങളില്‍ നിന്നായി ഡല്‍ഹി പൊലീസിന്റെ സ്പെഷല്‍ സെല്‍ ഇവരെ അറസ്റ്റ് ചെയ്തത്. വിവിധസംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തു.
ബിഹാര്‍, യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നു യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണ് അറസ്റ്റിലായത്. ഇന്ത്യയിലെ വിവധനഗരങ്ങളില് ഭീകരാക്രമണം നടത്തുന്നതിന് ഇവര്‍ പദ്ധതിയിട്ടിരുന്നതിന്റെ സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുമാസമായി ഐ.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത ഒന്‍പതുപേരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഫോണ്‍ വിളികള്‍, ഇ മെയില്‍ വിവരങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അറസ്റ്റിലായവരുടെ ഐ.എസ് ബന്ധം കണ്ടെത്തിയത്. പിടിച്ചെടുത്ത മൊബൈല്‍ഫോണുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ പരിശോധിച്ചുവരികയാണ്. ആന്ധ്രാ, മഹാരാഷ്ട്ര, യു.പി എന്നിവിടങ്ങളിലെ ഭീകരവിരുദ്ധ സ്ക്വാഡും പഞ്ചാബ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ പൊലീസും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഐ.എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.