E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

വിജയ് മല്യയുടെ രഹസ്യങ്ങളെല്ലാം സൂക്ഷിച്ചിരുന്നത് ‌പ്രോട്ടോൺമെയിലിൽ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijaymallya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്കോട്‌ലൻഡ് യാർഡിന്റെ പിടിയിലായ വിവാദ വ്യവസായി വിജയ് മല്യ ഉപയോഗിച്ചിരുന്നത് അത്യാധുനിക സുരക്ഷയുള്ള ഇമെയിൽ സേവനമായിരുന്നു. പിടിയിലാകുന്നത് വരെയുള്ള എല്ലാ രഹസ്യനീക്കങ്ങളും പ്രോട്ടോൺമെയിൽ എന്ന ഇമെയിൽ നെറ്റ്‌വർക്ക് വഴിയായിരുന്നു. മിക്ക രഹസ്യാന്വോഷണ ഏജൻസികളും ഹാക്കർമാരും ഈ മെയിൽ സേവനം ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് മല്യ പ്രോട്ടോൺമെയിൽ സേവനമാണ് ഉപയോഗിച്ചിരുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങളെല്ലാം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില വിദേശ മാധ്യമങ്ങൾ വിജയ് മല്യയുമായി രഹസ്യ അഭിമുഖം (ചോദ്യം അയച്ചു നല്‍കിയുള്ള അഭിമുഖം) നടത്തിയതും പ്രോട്ടോൺമെയിൽ വഴിയായിരുന്നു. കഴിഞ്ഞ വർഷം സൺഡെ ഗാർഡിയൻ മല്യയെ കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ‌പ്രോട്ടോൺമെയിൽ സൂചിപ്പിച്ചിരുന്നു. 

സൈബർ സെക്യൂരിറ്റി എൻജിനീയർ എലിയറ്റ് ആൽഡേഴ്സൺ ഒരു ടെലിവിഷൻ ഷോയിൽ പ്രോട്ടോൺമെയിൽ ഉപയോഗിക്കുന്നതായി കാണിക്കുന്നുണ്ട്. ഇതോടെയാണ് പ്രോട്ടോൺമെയിൽ ടെക് ലോകത്ത് ഹിറ്റായത്. മുൻ സിഐഎ ഏജന്റ് എഡ്വാർ‍ഡ് സ്നോഡനും ലാവബിറ്റി എന്ന എൻക്രിപ്റ്റഡ് മെയിൽ സേവനം ഉപയോഗിക്കുന്നുണ്ട്. 

സ്നോഡൻ ഉപയോഗിച്ചിരുന്ന ലാവബിറ്റിനെക്കാൾ സുരക്ഷിതമായ, എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മികവുള്ളതാണ് പ്രോട്ടോൺമെയിൽ. സ്വിസ് കമ്പനിയായ പ്രോട്ടോൺ മെയിൽ പ്രവർത്തനം ആരംഭിച്ചത് 2013 ലാണ്. തുടക്കത്തിൽ ബീറ്റ വേർഷനിലായിരുന്ന പ്രോട്ടോൺ മെയിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത വ്യക്തികൾക്ക് മാത്രമാണ് നൽകിയിരുന്നത്. ഇപ്പോൾ വെബ് വേർഷനു പുറമേ, ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. 

protonmail

ബ്രൗസർ ലെവലിൽ തന്നെ എൻക്രിപ്ഷൻ ഉറപ്പുവരുത്തുകയും ഇതുവഴി മെയിൽ അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ മറ്റാരും മെയിലുകൾ കാണില്ലെന്നുറപ്പുവരുത്തുകയും ചെയ്യുന്നു എന്നതാണ് പ്രോട്ടോൺമെയിലിന്റെ മികവ്. സാധാരണ ഇമെയിലുകൾക്കുള്ളതു പോലെ ഒരു ലോഗിൻ പാസ്‌വേഡും ഇൻബോക്‌സിലെ എൻക്രിപ്റ്റഡ് മെയിലുകൾ ഡിക്രിപ്റ്റ് ചെയ്യുന്നതിനുള്ള ഡിക്രിപ്ഷൻ പാസ്‌വേഡും കൂടിച്ചേർന്നതാണ് ഇതിന്റെ സുരക്ഷാസംവിധാനം. ലോഗിൻ പാസ്‌വേഡ് റിട്രൈവ് ചെയ്യാമെങ്കിലും ഡിക്രിപ്ഷൻ പാസ്‌വേഡ് റിട്രൈവ് ചെയ്യാനുമാവില്ല.  

ഈയിടെ ഡെയ്‌ലി മെയിൽ പത്രത്തിൽ വന്ന വിജയ് മല്യയുടെ അഭിമുഖത്തിലൂടെ പ്രോട്ടോൺമെയിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. വിജയ് മല്യ തന്റെ പ്രോട്ടോൺമെയിൽ അക്കൗണ്ട് വഴിയാണ് തങ്ങളോട് ബന്ധപ്പെട്ടതെന്ന് ഡെയ്‌ലി മെയിൽ മാധ്യമപ്രവർത്തകർ അവകാശപ്പെട്ടിരുന്നു. സേൺ, എംഐടി സാങ്കേതികവിദഗ്ധരുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത പ്രോട്ടോൺമെയിൽ സൗജന്യപതിപ്പിൽ 500 എംബി സ്‌റ്റോറേജ് ആണുള്ളത്. പെയ്ഡ് പതിപ്പിൽ കസ്റ്റം മെയിൽ ഡൊമെയ്‌നും 20 ജിബി സ്റ്റോറേജുമുൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :