E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ലണ്ടനില്‍ പിടിയിലായ വിജയ് മല്യയ്ക്ക് മൂന്നുമണിക്കൂറിനുള്ളില്‍ ജാമ്യം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

രാജ്യം വിട്ട വിവാദവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍. സി.ബി.ഐയുടേയും എന്‍ഫോഴ്സ്്മെന്‍റ് ഡയറക്്ടറേറ്റിന്‍റേയും ആവശ്യപ്രകാരം സ്കോട്്ലന്‍ഡ് യാര്‍ഡാണ് മല്യയെ അറസ്റ്റ് ചെയ്തത്. മൂന്നു മണിക്കൂറിനകം അഞ്ചുകോടി രൂപ കെട്ടിവച്ച് മല്യ ജാമ്യം നേടി പുറത്തിറങ്ങി.ലണ്ടന്‍ സമയം രാവിലെ ഒന്പത് മുപ്പതിനാണ് സ്കോട്്ലാന്‍ഡ് യാര്‍ഡ് വിജയ് മല്യയെ അറസ്റ്റ് ചെയ്തത്. 17 ബാങ്കുകളില്‍ നിന്നു ഒന്പതിനായിരം കോടി രൂപ വായ്പ തിരിച്ചടച്ചില്ലെന്ന കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്്മെന്‍റ് ഡയറക്ടറേറ്റിന്‍റേയും സി.ബി.ഐയുടേയും അഭ്യര്‍ഥന പ്രകാരമാണ് അറസ്റ്റ്.

വെസ്റ്റ്്മിന്‍സ്്റ്റര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മല്യക്കെതിരെയുള്ള തെളിവുകള്‍ ഇന്ത്യയില്‍നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കാനായില്ല. തുടര്‍ന്ന് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി, മുംബൈ കോടതികളുടെ അറസ്റ്റ് വാറന്‍റും കേസിന്‍റെ രേഖകളും ഉടന്‍ എന്‍ഫോഴ്സ്്മെന്‍റും സി.ബി.ഐയും ലണ്ടനിലെ കോടതിയില്‍ സര്‍പ്പിക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍, കുറ്റവാളിയെ കുറ്റകൃത്യം നടന്ന രാജ്യത്തിന് കൈമാറുകയെന്ന നിയമപ്രകാരം മല്യയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം കോടതിയെ അറിയിക്കും. അേതേസമയം, മല്യയുടെ അറസ്റ്റ് മോദി സര്‍ക്കാരിന്‍റെ നയതന്ത്രവിജയമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.

എന്നാല്‍, അറസ്റ്റ് മാധ്യമസൃഷ്ടിയാണെന്നും കൈമാറല്‍ അപേക്ഷയില്‍ കോടതിയില്‍ വാദം തുടങ്ങിയതേയുള്ളൂവെന്നും വിജയ് മല്യ ട്വീറ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് രണ്ടിനാണ് നയതന്ത്ര വീസ ഉപയോഗിച്ച് മല്യ രാജ്യം വിട്ടത്. വിജയ് മല്യയെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നതിന് നിലവില്‍ നിയമതടസങ്ങളില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നത്. എന്നാല്‍, ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തേണ്ടതിന്‍റെ ഗൗരവം ലണ്ടനിലെ കോടതിയെ എങ്ങനെ ധരിപ്പിക്കും എന്നതനുസരിച്ചായിരിക്കും മുന്നോട്ടുള്ള നടപടികള്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :