പാര്‍ട്ടി ചിഹ്നം അനുവദിച്ച് കിട്ടാന്‍ കോഴ വാഗ്ദാനം ചെയ്തതിന് എഐഎഡിഎംകെ അമ്മ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി റ്റി.റ്റി.വി ദിനകരനെതിരെ കേസ്. ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഇടനിലക്കാരനെ ഒരുകോടി മുപ്പത് ലക്ഷംരൂപ സഹിതം പൊലീസ് അറസ്റ്റ് ചെയതു. എന്നാല്‍ ആരോപണം ദിനകരന് നിഷേധിച്ചു
എഐഎഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ സംബന്ധിച്ച് ശശികല വിഭാഗവും പനീര്‍ശെല്‍വവും തമ്മിലുള്ള തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലാണ്. ചിഹ്നം ശശികല വിഭാഗത്തിന് അനുവദിച്ച് കിട്ടാന്‍ ശശികലയുടെ സഹോദരിയുടെ മകനും ആര്.കെ നഗര്‍ സ്ഥാനാര്‍ഥിയുമായ റ്റി.റ്റി.വി ദിനകരന് 50 കോടിരൂപ ഇടനിലക്കാരന് വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.
ഇടനിലക്കാരനായ സുകാഷ് ചന്ദ്രശേഖറിനെ ഒരുകോടി മുപ്പത് ലക്ഷം രൂപ സഹിതം ഡല്‍ഹി പൊലീസ് തെക്കന്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ നിന്ന് പിടികൂടുകയായിരുന്നു.ശശികല പക്ഷത്തിന് രണ്ടില ചിഹ്നം കിട്ടിയാല്‍ 50 കോടി രൂപ നല്‍കാമെന്ന് ദിനകരന് ഉറപ്പ് നല്‍കിയതായി ചന്ദ്ര ശേഖര്‍ പൊലീസിന് മൊഴി നല്കി. ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് ദിനകരനെതിരെ ചുമത്തിയത്. എന്നാല്‍ രണ്ടില ചിഹ്നത്തിനായി 50 കോടി വാഗ്ദാനെ ചെയ്തെന്ന ആരോപണം ദിനകരന് നിഷേധിച്ചു. ഇടനിലക്കാരന് എന്നുപറയുന്ന ചന്ദ്രശേഖറിനെ അറിയില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദിനകരന് പറഞ്ഞു.
കേസില്‍ നേരിട്ട് ഹാജരാകാന്‍ ദിനകരന് പൊലീസ് നോട്ടീസയച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുള്ളതായി അറിയില്ലെന്ന് പൊലീസ് പറഞ്ഞു.
Advertisement