വീഞ്ഞിന്റെ വൈവിധ്യക്കാഴ്ചയൊരുക്കി ഉദ്യാനനഗരിയില്‍ വൈന്‍ മേള. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള വൈന്‍ രുചിക്കാന്‍ നൂറുകണക്കിന് വൈന്‍ പ്രേമികളാണ് ബെംഗളൂരു രാജ്യാന്തര വൈന്‍ മേളയിലേക്ക് എത്തുന്നത്.
വൈന്‍ ഉല്പാദകരുടെയും കര്‍ഷകരുടെയും വൈനിനെ പ്രണയിക്കുന്നവരുടെയും ആഘോഷവേദികളാണ് ഒാരോ വൈന്‍ മേളകളും. കര്‍ണാടകയിലെ നന്ദി ഹില്‍സ് താഴ്വാരത്തും കൃഷ്ണാനദിക്കരയിലും വിളയുന്ന മുന്തിരികളില്‍ നിന്നെടുത്ത രുചിയേറും വീഞ്ഞ്
മുന്നൂറു രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള വൈന്‍ ഉല്പന്നങ്ങളാണ് ബെംഗളൂരു രാജ്യാന്ത മേളയില്‍ വൈന്‍ പ്രേമികളെ കാത്തിരിക്കുന്നത്. രാജ്യാന്തര വൈന്‍ കമ്പനികളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. വീഞ്ഞിന്റെ രുചി നുകര്ന്നുനോക്കാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ട്.
ബെംഗളൂരു നഗരത്തില്‍ ഐ ടി മേഖല വളര്‍ന്നതോടെയാണ് വൈന്‍ സംസ്കാരവും വളര്‍ന്നത്. പിന്നീട് വൈന്‍ മേളകള്‍ സജീവമായി. കഴിഞ്ഞ് ഒരു പതിറ്റാണ്ടിനിടെ വൈന്‍ വില്പനയില് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കൊട്ടാരങ്ങളും പഴയകാല സാമ്രാജ്യപ്രൗഡിയും കാണിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുന്ന കര്‍ണാടകയുടെ മറ്റൊരു വിനോദസഞ്ചാര മേഖലയായി വളരുകയാണ് മുന്തിരികൃഷിയും വൈന്‍ ടൂറിസവും. കര്‍ണാടകയിലെ വിവിധ വൈന്‍ ഉല്പാദനകേന്ദ്രങ്ങളെക്കുറിച്ചും മുന്തിരപ്പാടങ്ങളെക്കുറിച്ചും അറിയാനും വൈന്‍ ടൂറിസത്തില്‍ പങ്കെടുക്കാനും മേളയില്‍ അവസരമുണ്ട്