E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പാക്കിസ്ഥാനെതിരെ നടപടി ശക്തമാക്കി ഇന്ത്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാക് നടപടിക്കെതിരെ നയതന്ത്രസമ്മര്‍ദം ശക്തമാക്കി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും മരവിപ്പിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച നടക്കാനിരുന്ന സമുദ്രസുരക്ഷാ ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. 

ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യാഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെതിരെയുള്ള പാക് വിധിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭീകരതയെ പ്രോല്‍സാ‍ഹിപ്പിക്കുന്ന പാക് നടപടിക്കു തത്തുല്യമാണ് ജാദവിനെതിരെയുള്ള വിധിയെന്ന് വിലയിരുത്തിയാണ് ഇന്ത്യ, എല്ലാ ഉഭയകക്ഷി ചര്‍ച്ചകളും മരവിപ്പിച്ചത്. കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചത് രാജ്യാന്തരനിയമങ്ങളുടെ ലംഘനമാണെന്നും ഈ സാഹചര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനാകില്ലെന്നും വിദേശകാര്യമന്ത്രാലയം പാക്കിസ്ഥാനെ അറിയിച്ചു. 

പാക് നടപടി, വിയന്ന കരാറിന്‍റെ ലംഘനമാണെന്നു വ്യക്തമാക്കി മറ്റ് രാജ്യങ്ങളുടെ പിന്തുണ നേടാനാണ് ഇന്ത്യയുടെ ശ്രമം. കുല്‍ഭൂഷണ്‍ ജാദവിനു നിയമസഹായം ലഭ്യമാക്കാനനുവദിക്കാത്ത പാക് നിലപാട് കടുത്ത നിയമലംഘനമാണെന്നും ഇന്ത്യ രാജ്യാന്തരതലത്തില്‍ അവതരിപ്പിക്കും. 

അതേസമയം, പാക് അധീനകശ്മീരില്‍ നിന്ന് മൂന്ന് റോ എജന്‍റുമാരെ അറസ്റ്റ് ചെയ്തെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. നിയന്ത്രണരേഖയ്ക്കു സമീപം അബ്ബാസ്പൂര്‍ സ്വദേശികളെയാണ് പാക് സൈന്യം അറസ്റ്റ് ചെയ്തതെന്നും ഇവര്‍ കുറ്റം സമ്മതിച്ചതായി റവാലകോട്ട് പൊലീസ് വ്യക്തമാക്കുന്നതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :