E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ആര്‍.കെ.നഗറിൽ നടത്താനിരുന്ന ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വന്‍തോതില്‍ പണമൊഴുക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ചെന്നൈ ആര്‍.കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കി. വോട്ടര്‍മാരെ വഴിവിട്ടുസഹായിക്കാനുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ നീക്കങ്ങളില്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയാണ് കേന്ദ്രതിരഞ്ഞെടുപ്പ്് കമ്മിഷന്‍ ഉത്തരവിറക്കിയത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

ചെന്നൈ ആര്‍.കെ നഗറില്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് വ്യക്തമാക്കിയാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ ബുധനാഴ്ച നടക്കാനിരുന്ന തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. വന്‍തോതില്‍ പണമൊഴുക്കും ക്രമക്കേടും നടക്കുന്നുവെന്ന ആദായനികുതി വകുപ്പിന്‍റേയും റിട്ടേണിങ് ഓഫീസറുടേയും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു നടപടി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം 89 കോടി രൂപാ വിതരണം ചെയ്തതിന്‍റെ രേഖകള്‍, ആരോഗ്യമന്ത്രി വിജയ്ഭാസ്കറിന്‍റെ വീട്ടിലും ഓഫീസിലുമൊക്കെയായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.


തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് നിയമങ്ങള്‍, ആദായനികുതി നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം തുടങ്ങിയവയുടെ നഗ്നമായ ലംഘനമാണ് ആര്‍.കെ നഗറിലുണ്ടായിരിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരീക്ഷിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ ഇത്തരം നീക്കങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിശക്തമായ അമര്‍ഷവും നിരാശയും രേഖപ്പെടുത്തി.

രാഷ്ട്രീയപാര്‍ട്ടികളുെട ഉന്നതനേതൃത്വങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അജ്ഞത നടിക്കാനാവില്ലെന്നും പരസ്യസമ്മതമില്ലെങ്കില്‍പോലും നേതൃത്വത്തിന്‍റെ മൗനാനുവാദം ഉണ്ടെന്നു വ്യക്തമാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിന് ഇത്തരം പ്രവണതകള്‍ തടയണമെന്നും ഇതിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടേണ്ടിവരുമെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. മലീമസമായ അന്തരീക്ഷം മാറി സ്വതന്ത്രതിരഞ്ഞെടുപ്പിന് അനുയോജ്യമാകുന്ന മുറയ്ക്ക് പുതിയ തീയതി പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :