E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പുനർസൃഷ്ടിക്കപ്പെട്ട ഗ്രാമങ്ങളുമായി ക്രാഫ്റ്റ് വില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുനര്‍സൃഷ്ടിക്കപ്പെട്ട ഗ്രാമങ്ങളും കരകൗശലല രൂപങ്ങളുമായി ക്രാഫ്റ്റ് വില്ല

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞത്. വൈവിധ്യം നിറഞ്ഞ ആ ആത്മാവിനെ ഒരുമിച്ചുകാണാന്‍ രാജ്യതലസ്ഥാനത്ത് ഒരിടമുണ്ട്. പ്രഗതി മൈതാനിലെ ക്രാഫ്റ്റ് മ്യൂസിയം. പുനര്‍സൃഷ്ടിക്കപ്പെട്ട ഗ്രാമങ്ങളും കരകൗശലല രൂപങ്ങളുമെല്ലാം സന്ദര്‍ശകര്‍ക്ക് കൗതുകവും പുത്തനറിവുമായിരിക്കും.

ഇതിഹാസങ്ങളായ രാമായണത്തിലേയും മഹാഭാരതത്തിലേയും കഥാപാത്രങ്ങള്‍ക്ക് കടുംചായങ്ങളില്‍ വേഷപ്പകര്‍ച്ച. തുണികളില്‍ ഛായം നിറച്ച് കഥപാടിപ്പറയുന്ന ബംഗാളിന്‍റെ പടചിത്രയാണ് മയ സ്വദേശിയായ ഖാതു ചിത്രഘോര്‍ അവതരിപ്പിക്കുന്നത്. 

ഗ്രാമങ്ങളിലെ വിവിധ രൂപത്തിലുള്ള കുടിലുകളുടെ മാതൃകകളും ക്രാഫ്റ്റ് വില്ലേജിന്‍റെ ആകര്‍ഷണങ്ങളാണ്. ഹിമാചല്‍പ്രദേശിലെ കുളു ഹട്ട്, നാഗാലാന്‍ഡിലെ കൊന്യാക് മൊരുഗ്, ഗുജറാത്തിലെ ബാന്നി ഹട്ട് തുടങ്ങിയവ ഒരു യാത്രയുടെ മനോഹാരിത നിറയ്ക്കുന്നു.

ഓരോ നാടിന്‍റേയും സംസ്കാരവുമായി ചേര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. രാജസ്ഥാനിലെ സാന്‍ഡ് സ്റ്റോണ്‍ ചിത്രങ്ങള്‍, മഹാരാഷ്ട്രയിലെ വര്‍ളി പെയ്ന്‍രിങ്, ഛത്തീസ്ഗഡിലെ മുരിയ പെയ്ന്‍റിങ്,രാജസ്ഥാനിലെ ശേഖാവതി പെയിന്‍റിങ്, മധ്യപ്രദേശിലെ ഭില്‍ പെയിന്‍റിങ് എന്നിവയൊക്കെ നേരിട്ട് കണ്ടറിയാം. 

കൊട്ടാരക്കര തന്പുരാന്‍ പ്രചരിപ്പിച്ച കേരളത്തിന്‍റെ സ്വന്തം കഥകളിയുടെ വിവിധഭാവങ്ങളും ശില്‍പരൂപത്തില്‍ മ്യൂസിയത്തിലുണ്ട്. 

വിദേശത്തു നിന്നുള്‍പ്പെടെ ആയിരത്തോളം പേരാണ് ദിനംപ്രതി ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. 

ഡല്‍ഹി റയില്‍വേസ്റ്റേഷനില്‍ നിന്നും നാലു കിലോമീറ്റര്‍ മാത്രം അകലെ പ്രഗതി മൈതാന്‍ മെട്രോ സ്റ്റേഷനു സമീപമാണ് കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള ക്രാഫ്റ്റ്്സ് മ്യൂസിയമുള്ളത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :