അഹമ്മദാബാദ്∙ ഭാര്യ സ്വന്തംനിലയിൽ നൽകുന്ന ചെക്കിനു ഭർത്താവ് ഉത്തരവാദിയല്ലെന്നു ഗുജറാത്ത് ഹൈക്കോടതി. ചെക്ക് മടങ്ങിയാൽ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് 138–ാം വകുപ്പുപ്രകാരം, ചെക്ക് ഒപ്പിട്ടുനൽകുന്ന ആൾ മാത്രമാണ് ഉത്തരവാദിയെന്നു കോടതി വ്യക്തമാക്കി.
ജോയിന്റ് അക്കൗണ്ടിൽനിന്നുള്ള ചെക്ക് ആണെങ്കിൽപോലും ഒപ്പിടാത്തപക്ഷം ജോയിന്റ് അക്കൗണ്ടിലെ പങ്കാളിയെ കുറ്റക്കാരനാക്കാനാവില്ലെന്ന സുപ്രീംകോടതി വിധി ആധാരമാക്കിയാണു ജസ്റ്റിസ് ജെ.ബി.പർദിവാലയുടെ ഉത്തരവ്.
ഏതു സാഹചര്യത്തിലായാലും ഒരാൾ ചെയ്യുന്ന കുറ്റത്തിനു മറ്റൊരാളെ കുറ്റക്കാരനാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.