ചെന്നൈ, ആര്. കെ നഗറില്‍ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടം കനക്കുമ്പോള്‍ ശക്തി തെളിയിയ്ക്കാനൊരുങ്ങുകയാണ് വിജയകാന്തിന്റെ ഡിഎംഡികെയും സിപിഎമ്മും. ഡിഎംഡിക്കെക്കു വേണ്ടി മതിവാണനും സിപിഎമ്മിനു വേണ്ടി ലോകനാഥനുമാണ് മല്‍സര രംഗത്ത്. ചെന്നൈ നോര്‍ത്ത് സെക്രട്ടറി മതിവാണനെയാണ് ആര് . കെ നഗര്‍ പിടിയ്ക്കാന്‍ വിജയകാന്ത് ഇത്തവണ രംഗത്തിറക്കിയത്. ജയമല്ല, ശക്തി തെളിയിയ്ക്കലാണ് ലക്ഷ്യം.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇക്കാര്യം വ്യക്തമാകുമെന്ന് സ്ഥാനാര്‍ഥി മതിവാണന്‍ തികഞ്ഞ ആത്മ വിശ്വാസം. സിപിഎമ്മിനും ഇത്തവണ വലിയ പ്രതീക്ഷകളൊന്നുമില്ല. എങ്കിലും വീട് വീടാന്തരം കയറിയിറങ്ങി വോട്ടഭ്യര്ഥിയ്ക്കുകയാണ് സ്ഥാനാര്‍ഥി ലോകനാഥന്. ജയിച്ചാല്‍ മണ്ഡലത്തിലുണ്ടാകാന് പോകുന്ന വികസനങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാണ് പ്രചാരണം. ജനക്ഷേമ മുന്നണിയിലെ വിസികെയും സിപിഐയും മല്സരിയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിട്ടും സിപിഎം അവസാന നിമിഷം സ്ഥാനാര്‍ഥിയെ രംഗത്തിറക്കുകയായിരുന്നു. ഇത് മുന്നണിയിലും ചില വിള്ളലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.