രാജ്യത്തെ ഏറ്റവും വലിയ മല്‍സ്യ മാര്‍ക്കറ്റുകളിലൊന്നായ കാശിമേട് മല്‍സ്യ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത് ആര്. കെ. നഗറിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് മാര്ക്കറ്റിലെങ്ങും നിറഞ്ഞു നില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇത്തവണ വോട്ടു ചെയ്യില്ലെന്ന നിലപാടിലാണ് മല്‍സ്യതൊഴിലാളികള്‍.
പ്രതിസന്ധികളുടെ നടുക്കടലിലാണ് മല്സ്യതൊഴിലാളികളെന്നും. സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതിനാല്‍ കഷ്ട്ടപ്പാടും ദുരിതവും മാത്രമാണ് കൂട്ട്.
തിരഞ്ഞെടുപ്പ് വരുന്പോള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടേയ്ക്ക് എത്തുന്നത് തന്നെ. അല്ലെങ്കില്‍ മല്‍സ്യതൊഴിലാളികള്‍ എന്നൊരു വിഭാഗം ജീവിച്ചിരുപ്പുണ്ടോ എന്നു പോലും ആരും തിരക്കാറില്ല.
വര്‍ധ ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ വന്നപ്പോഴും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. വള്ളവും വലയും പോയി പട്ടിയിലായ കുടുംബങ്ങള്‍ ഏറെയുണ്ട്് ഇവിടെ. അതിനാല്‍ തന്നെ ഇത്തവണ വോട്ട് ചെയ്യാന്‍ പോകില്ലെന്നാണ് ഇവരുടെ തീരുമാനം.
ഇങ്ങനെയെക്കൊയാണെങ്കിലും ഇവരെ അനുനയിപ്പിച്ച് പോളിങ് ബൂത്തിലെത്തിയ്ക്കാനുള്ള ശ്രമവും മറുഭാഗത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തകൃതിയായി നടത്തുന്നുണ്ട്.