ബീഫ് വിഷയത്തില്‍ ബിജെപിയെ വിമര്‍ശിച്ച് ശിവസേന.ബീഫ് വിഷയത്തില്‍ ബി.ജെ.പിക്കകത്ത് ഏകാഭിപ്രായമില്ലെന്ന് ശിവേസന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഗോവധ നിരോധനത്തിനായി രാജ്യമാകെ ഒരൊറ്റ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നും സഞ്ജയ് റാവത്ത് മനോരമന്യൂസിനോട് പറഞ്ഞു.
മലപ്പുറത്ത് ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശ് ബീഫുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയെ പാര്‍ട്ടി മുഖപത്രമായ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചിരുന്നു. ബീഫിന്റെ കാര്യത്തില്‍ ബിജെപിക്ക് ഒാരോ സംസ്ഥാനത്തും ഒാരോ നിലപാടാണുള്ളതെന്നും ഇത് അവസരവാദപരമാണെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.
ഗോവധം സംസ്ഥാനങ്ങള്‍ പ്രത്യേകം പ്രത്യേകം നിരോധിക്കുന്നതിന് പകരം രാജ്യമാകെ ഒരൊറ്റ നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നാണ് ശിവസേനയുടെ ആവശ്യം. സംസ്ഥാനങ്ങള്‍ വേറെവേറെ നിയമങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ രാജ്യമാകെ ഒരൊറ്റ നിയമം കൊണ്ടുവരണം