വാൽമീകി മഹർഷിയെക്കുറിച്ചു മതവികാരം വ്രണപ്പെടുംവിധം ടിവി ചാനലിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്യാൻ മുംബൈയിലെത്തിയ പഞ്ചാബ് പൊലീസ് വെറും കയ്യോടെ മടങ്ങി. നടിയെ അറസ്റ്റ് ചെയ്തതായി ആദ്യം അഭ്യൂഹം പരന്നെങ്കിലും പൊലീസ് ഇതു നിഷേധിച്ചു.
വാറന്റിൽ പറഞ്ഞിരിക്കുന്ന അന്ധേരിയിലെ മേൽവിലാസം അന്വേഷിച്ചാണു പൊലീസ് എത്തിയതെങ്കിലും അവിടെ മറ്റു ചിലരാണു താമസമെന്നു കണ്ടെത്തി.
ഇക്കാര്യം കേസ് ഇനി പരിഗണിക്കുന്ന പത്താം തീയതി കോടതിയെ അറിയിക്കും. നേരിട്ട് ഹാജരാകാനുള്ള ഉത്തരവ് രാഖി സാവന്ത് പാലിക്കാതിരുന്നതിനെത്തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്യാൻ കോടതി നിർദേശം നൽകിയത്.