ആര്. കെ. നഗറില്‍ രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടികള്‍ പ്രചാരണക്കളത്തിലാണെങ്കിലും സാധാരണ ജനങ്ങള്‍ ഇപ്പോഴും അവഗണനയുടെ പട്ടികയിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ് മണ്ഡലം. കുടിവെള്ള ക്ഷാമമാണ് ആര്. കെ നഗറുകാരെ വലയ്ക്കുന്ന പ്രധാന പ്രശ്നം.
പുലര്‍ച്ചെ അഞ്ച് മണിയ്ക്ക് തുടങ്ങും ആര്. കെ നഗറിലെ വീട്ടമ്മമാരുടെ ഈ പെടാപ്പാട്. കുടിവെള്ളം കിട്ടാക്കനിയായ ഇവിടുത്തുകാര്‍ക്ക് ഏക ആശ്രയം എപ്പോഴെങ്കിലും വെള്ളവുമായി എത്തുന്ന ഇത്തരം ടാങ്കര്‍ ലോറികളാണ്.
എന്നാല്‍ ഇതും എപ്പോഴും പ്രതീക്ഷിയ്ക്കാന്‍ വയ്യ. തിരഞ്ഞെടുപ്പ് അടുത്തതോടെ വെള്ളത്തിന്റെ വരവ് അല്പം കൂടിയിട്ടുണ്ടെങ്കിലും ഇത് എത്ര നാള് ഉണ്ടാകുമെന്നാണ് ഇവരുടെ ചോദ്യം.
കുടിവെള്ള പ്രശ്നം എങ്ങനെയെങ്കിലും ഒന്ന് പരിഹരിയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം മാറി മാറി വരുന്ന എം.എല്‍എമാര്‍ ഇതുവരെ കണ്ട ഭാവം നടിച്ചിട്ടില്ല. ജയലളിത പോലും.