ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് ഏറ്റവും അധികംവലച്ചത് ഉത്തര്‍പ്രദേശിലെ മൃഗശാലകളെയാണ്. അറവുശാലകള്‍ പൂട്ടിയ ഇവിടുത്തെ വന്യമൃഗങ്ങള്‍ക്ക് തിരിച്ചടിയായി. ബീഫിനുപകരം കോഴിയും ആടുമൊക്കെയായി തൃപ്തിപ്പെടേണ്ട സ്ഥിതിയിലാണ് മൃഗശാലകളിലെ വന്യജീവികള്‍.
യുപിയില്‍ ബിജെപി ജയിച്ചതും യോഗി അതിഥ്യനാഥ് മുഖ്യമന്ത്രിയായതും വന്യമൃഗങ്ങളും അറിഞ്ഞു. ഇഷ്ടഭക്ഷണമുട്ടിച്ചാണ് പുതിയ സര്‍ക്കാര്‍ വരവറിയിച്ചത്. അറവുശാലകള്‍ പൂട്ടിയതോടെ മൃഗശാലകളിലേക്കുള്ള ബീഫിന്റെ വരവ് നിലച്ചു. കാന്‍പൂരിലെ എത്വ സഫാരി പാര്‍ക്കില്‍ മാത്രം ദിവസം 150 കിലോ ബീഫാണ് വേണ്ടിയിരുന്നത്. ദിവസം 12 കിലോവരെ ബീഫ് കഴിച്ചിരുന്ന ഇവയ്ക്കിപ്പം കോഴിയും ആടുമാണ് നല്‍കുന്നത്. എന്നാല്‍ അതൊന്ന് രുചിച്ചുനോക്കാന്‍ പോലും മൃഗങ്ങള്‍ മടിക്കുന്നുതാണ് മൃഗശാല അധികൃതരെ കുഴക്കുന്നത്
മെനു കോഴിയും ആടുമായത് മൃഗശാലകള്‍ക്ക് വന്‍ സാമ്പത്തികബാധ്യതയുമായി. ഗോരഖ്പൂരിലെ സമ്പൂര്‍ണ മാംസനിരോധനം മറ്റിടങ്ങളിലേക്കും വ്യാപിച്ചാല്‍ പുലിക്ക് പുല്ലിട്ടുകൊടുക്കേണ്ട ഗതികേടിലാകും അധികൃതര്‍.