ആര് . കെ നഗറില്‍ പ്രമുഖരടക്കം 127 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. അണ്ണാ ഡിഎംകെയിലെ ഇരുവിഭാഗവും ദീപ ജയകുമാറും ബിജെപിയുമടക്കമുള്ളവര്‍ അവസാന ദിനമാണ് നാമനിര്‍ദേശ പത്രിക സമര്പ്പിയ്ക്കാനെത്തിയത്.
ചിഹ്നവും പേരും ഉണ്ടാക്കിയ പ്രശ്നങ്ങളെ അതിജീവിച്ച് അണ്ണാ ഡിഎംകെയിലെ ഇരു വിഭാഗവും അവസാന ദിനമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പൂര്‍ണ ആത്മവിശ്വാസത്തോടെയായിരുന്നു പത്രികാ സമര്‍പ്പണത്തിന് ശേഷം സ്ഥാനാര്‍ഥി ടി.ടി.വി ദിനകരന്റെ പ്രതികരണം.
ദീപാ ജയകുമാറും ബിജെപി സ്ഥാനാര്‍ഥി ഗംഗൈ അമരനും പുറമേ ശരത്കുമാറിന്റെ സമത്വ മക്കള്‍ കക്ഷിയും മല്‍സര രംഗത്തുണ്ട്. ആകെയുള്ള 127 പത്രികളുടെ സുക്ഷ്മ പരിശോധനയ്ക്ക് ശേഷം എത്ര പേരെ തള്ളുമെന്നും എത്ര പേരെ കൊള്ളുമെന്നും ഇന്നറിയാം.