E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 04 2021 12:19 AM IST

Facebook
Twitter
Google Plus
Youtube

More in India

ഇന്ത്യയിലെ രണ്ടാമത്തെ ഫ്ലോട്ടൽ മുംബൈയിൽ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടലിൽ തിരമാലകളുടെ താളത്തിൽ ഒഴുകിനടക്കുന്ന ആഡംബരഹോട്ടലുകളാണ് ഫ്ലോട്ടൽ എന്ന് അറിയപ്പെടുന്നത്. പുതിയകാലത്തെ സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള 'ഫ്ലോട്ടൽ' സംരംഭങ്ങൾ ഇതുവരെ പാശ്ചാത്യരാജ്യങ്ങളിലായിരുന്നു സജീവം. എന്നാൽ കൊൽകത്തയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ ഫ്ലോട്ടൽ മുംബൈയിൽ പ്രവർത്തനമാരംഭിച്ചു. 

മുംബൈയിലെ ബാന്ദ്ര-വർളി കടൽപാലത്തിന് സമിപമാണ് എ.ബി സെലസ്റ്റ്യൽ എന്ന ഫ്ലോട്ടലിൻറെ സ്ഥാനം. മൂന്നുനിലകളിലായാണ് പ്രവർത്തനം, ഓരോ നിലകളിലും റസ്റ്റോറന്‍റ്, സ്കൈഡെക്, ക്ലബ് ലോഞ്ച് എന്നിങ്ങനെ ഒരു ആഡംബരഹോട്ടലിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഈ ഫ്ലോട്ടലിനുണ്ട്. ഒരേസമയം 600പേരെ ഉൾക്കൊള്ളാനാകും. ഒപ്പം, 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നതും പ്രത്യേകതയാണ്. 

മഹാരാഷ്ട്ര ടൂറിസം ഡവലപ്മെന്‍റ് കോര്‍പറേഷന് കീഴിലാണ്, യുഎസിൽ രൂപകൽപലനചെയ്ത ഫ്ലോട്ടലിൻറെ പ്രവർത്തനം. എ.ബി സെലസ്റ്റ്യൽ മൂന്നുവർഷംമുൻപ് സജ്ജമായിരുന്നെങ്കിലും പ്രവർത്തനാനുമതി ലഭിച്ചത് ഇപ്പോഴാണ്. ആഢംബരത്തിന് കുറവൊന്നുമില്ലെങ്കിലും കുറഞ്ഞനിരക്കിൽ സേവനമുറപ്പാക്കാൻ കഴിയുന്നു എന്നതാണ് ഫ്ലോട്ടലിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നത്. 

അതേസമയം, തനിച്ച് ലോകംചുറ്റുന്ന സഞ്ചാരികളെയും, വിദ്യാർഥികൾ, എക്സിക്യൂട്ടീവുകൾ തുടങ്ങിയവരേയും ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യ പോ‍ഡ് ഹോട്ടലും മുംബൈയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പോഡ് ഹോട്ടലിന് കാപ്സ്യൂൾ ഹോട്ടൽ എന്നുംപേരുണ്ട്. ഒരു അത്യാഢംബര ഹോട്ടലിൽ ലഭ്യമാകുന്ന എല്ലാ സൗകര്യവും പോ‍ഡ്ഹോട്ടലിൽ ലഭിക്കും. ഇനി മുംബൈയിലെത്തുന്ന സഞ്ചാരികൾക്ക് ഫ്ലോട്ടലും, പോഡ്ഹോട്ടലും പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുക. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :