E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ബിസിനസ് രംഗത്തെ വിജയകഥകളുമായി ഖത്തറിൽ ഒരു 'വിജയമുദ്ര'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijayamudra
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദോഹ​​: കഠിനാദ്ധ്വാനത്തിലൂടെ ഖത്തറിന്റെ ഭൂമികയില്‍ തങ്ങളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത പ്രമുഖരായ മലയാളി സംരഭകരെ പരിചയപ്പെടുത്തി മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച വിജയ മുദ്ര ഖത്തർ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് ഉദേനിയ പ്രകാശനം ചെയ്തു.

എന്നും പുതിയ ആശയങ്ങളും നൂതന സംവിധാനങ്ങളും ഖത്തര്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച മീഡിയ പ്ളസ് ടീമിന്റെ പുതിയ പദ്ധതിയായ വിജയ മുദ്ര സംരംഭകര്‍ക്കും പൊതുജനങ്ങള്‍ക്കും കൗതുകകരമാകുമെന്ന് മീഡിയ പ്‌ളസ് സിഇഒയും വിജയ മുദ്ര ചീഫ് എഡിറ്ററുമായ അമാനുല്ല വടക്കാങ്ങര അറിയിച്ചു. ഖത്തര്‍ മലയാളി മാന്വല്‍ എന്ന പ്രസിദ്ധീകരണവേളയില്‍ ലഭിച്ച പ്രതികരണങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് ഇത്തരമൊരു സംരംഭവുമായി മുന്നോട്ടു വന്നത്. ബഹുവര്‍ണ പുസ്തക രൂപത്തിലും ഇലക്ട്രോണിക് മീഡിയയിലൂടേയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും സോഷ്യല്‍ മീഡിയും സാങ്കേതിക സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി ലോക മലയാളി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്യുമ്പോള്‍ കാലദേശാതിര്‍ത്തികള്‍ കടന്ന് ആഗോള മലയാളിയുടെ മുന്നേറ്റത്തിന്റെ ഭാഗമാകുന്ന വലിയൊരു സംരംഭമാകുമിതെന്നാണ് അണിയറ ശില്‍പികള്‍ കണക്കുകൂട്ടുന്നത്. 

ഒരു പതിറ്റാണ്ടോളമായി ഖത്തര്‍ മാര്‍ക്കറ്റില്‍ സജീവമായ മീഡിയ പ്‌ളസിന്റെ ഉപയോക്താക്കള്‍ക്കുള്ള സമ്മാനമാണിതെന്ന് മാനേജിങ് ഡയറക്ടര്‍ ഷുക്കൂര്‍ കിനാലൂര്‍ പറഞ്ഞു.ഖത്തറിലെ വാണിജ്യരംഗത്ത് ഇന്ന് അറിയപ്പെടുന്ന പലരും ഈ നിലയിലെത്തിയതിന് പിന്നില്‍ അശ്രാന്ത പരിശ്രമങ്ങളുടേയും കഷ്ടപ്പാടുകളുടേയും ഒട്ടേറെ കഥകളുണ്ട്. ഈ പരിശ്രമ ശാലികളുടെ ചരിത്രവും അനുഭവങ്ങളും പുതിയ തലമുറക്ക് പ്രചോദനമാകുമെന്നതിനാലും ചരിത്രത്തിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തപ്പെടേണ്ടതുണ്ടെന്നുമുള്ള തിരിച്ചറിവാണ് ഈ ശ്രമത്തിന് പ്രേരകമായത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ പിമ്പലം പോലുമില്ലാതെയാണ് പല ബിസിനസ് പ്രമുഖരും തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത്. ഇത് മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വരെ കൗതുകം നല്‍കുന്നതാണ്. പുതുമകള്‍ എന്നും സ്വാഗതം ചെയ്ത ഖത്തറിലെ മലയാളി സമൂഹം ഈ സംരംഭത്തെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രവാസി സംരഭകരെക്കുറിച്ച് ഗവേഷണ പഠനത്തിനും അന്വേഷണങ്ങള്‍ക്കും ഇത് ഒരു വഴികാട്ടിയാകുമെന്നാണ് വിജയമുദ്ര ടീം പ്രതീക്ഷിക്കുന്നു.

മീഡിയ പ്‌ളസ് ചെയര്‍മാന്‍ അലി അബ്ദുല്ല അല്‍ കഅബി, പ്രൊജക്ട് മാനേജര്‍ സി.കെ. റാഹേല്‍ എന്നിവർ പ്രസംഗിച്ചു. ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ദീൻ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍ മങ്കട, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, ആനന്ദ് ജോസഫ്, ജുഡാലൈന്‍ ഫ്‌ളോറ ഫെര്‍ണാണ്ടസ്, കാജാ ഹുസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വിജയ മുദ്രയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853, 70467553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കേരളത്തിലെ പ്രമുഖ ലൈബ്രറികള്‍, നോര്‍ക്കയുടെ വിവിധ സ്ഥാപനങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലും വിജയമുദ്രയുടെ കോപ്പികള്‍ വിതരണം ചെയ്യും. വിജയമുദ്രയുടെ കേരളത്തിലെ പ്രകാശനം ഇൗ മാസം 30ന് കോഴിക്കോട് നടക്കും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :