രാജ്യത്തുടനീളം മഴക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം ചൊവ്വാഴ്ച രാവിലെ രാവിലെ 7.30ന് നടക്കും. എല്ലാ പള്ളികളിലും പ്രാർഥന നടത്തണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന് ആഹ്വാനം ചെയ്തു.
പ്രവാചകന് മുഹമ്മദ് നബിയുടെ വ്യവഹാരങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്നതിന്റെ ഭാഗമായാണ് മഴതേടിയുള്ള നമസ്കാരം അഥവാ സലാത്ത് അല്‍ ഇസ്തിസ്ഖ.