E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 12 2021 09:19 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഭരണാധികാരികളുടെ പ്രവര്‍ത്തനം പൈതൃകങ്ങളിലധിഷ്ഠിതം: മന്ത്രി ഡോ. മൈത്ത ബിന്‍ത് സാലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1762574454
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

 യുഎഇ രാഷ്ട്ര ശില്‍പികളുടെ മനുഷ്യത്വപരമായ പൈതൃകത്തില്‍ അടിയുറച്ചാണ് യുഎഇ ഭരണാധികാരികളുടെ പ്രവര്‍ത്തനങ്ങളെന്ന് സഹമന്ത്രി ഡോ. മൈത്ത ബിന്‍ത് സാലം അല്‍ ഷംസി. 2017 വര്‍ഷാരംഭത്തില്‍ യുഎഇ ഫുഡ് ബാങ്ക് ആരംഭിക്കാനുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ തീരുമാനം ഏറ്റവും പുതിയ തെളിവാണെന്നും അവര്‍ പറഞ്ഞു. 

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് യുഎഇ ഫുഡ് ബാങ്ക് ആരംഭിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗികമായി  പ്രഖ്യാപിച്ചത്. യുഎഇ രാഷ്ര്ട പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ മഹത്തായ പൈതൃകമാണിതെന്നും ഡോ. മൈത്ത ബിന്‍ത് സാലം അല്‍ ഷംസി പറഞ്ഞു.

മനുഷ്യ സ്‌നേഹത്തിലും ജീവകാരുണ്യത്തിലും അധിഷ്ഠിതമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദിന്റെ നിര്‍ദ്ദേശാനുസരണം അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ്  മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പര്‍മാരും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളുടെയും നേതൃത്വത്തില്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

11 വര്‍ഷം മുമ്പ് ദുബായ് ഭരണാധികാരിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അധികാരമേറ്റെടുക്കന്നവേളയിലാണ് യുഎഇ ഫുഡ് ബാങ്കെന്ന ആശയം മുന്നോട്ടുവെച്ചത്. യുഎഇ ഫുഡ് ബാങ്ക് സാമൂഹികവും ജീവകാരുണ്യപരവുമായ തുടര്‍ച്ചയായ ഒട്ടേറെ നേട്ടങ്ങള്‍ക്കു വഴിയൊരുക്കും. ഇന്നലെയാണ് യുഎഇ ഫുഡ് ബാങ്ക് ഔദ്യോഗികമായി ആരംഭിക്കുന്ന പ്രഖ്യാപനം നടന്നത്. എന്നാല്‍ ഡിസംബര്‍ അവസാനം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഫുഡ് ബാങ്ക് സ്വകാര്യ മേഖലയിലെ കമ്മ്യൂണിറ്റി ഉത്തരവാദിത്തം ഉണ്ടാക്കാനും സഹായിക്കും.  സ്‌പെഷ്യലൈസ്ഡ് മേഖലയില്‍ വളണ്ടിയര്‍ പരിപാടികളും സന്നദ്ധപ്രവര്‍ത്തനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഭാവി തലമുറകളില്‍ രാജ്യ സ്‌നേഹവും പ്രതിജ്ഞാബദ്ധതയും വര്‍ധിപ്പിക്കുന്നതോടൊപ്പം രാജ്യത്തെ സേവിക്കാന്‍ അര്‍പ്പണ മനോഭാവമുള്ള യുവസമൂഹത്തെ സജ്ജമാക്കാന്‍ യുഎഇ ഫുഡ് ബാങ്ക് പ്രവര്‍ത്തനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :