E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മൂന്ന് വർഷം കൊണ്ട് 1000 കോടി ക്ലബിലെത്താൻ‌ യുഎഇ കെഫ് ഹോൾഡിങ്സ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kef-hodling
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

​ദുബായ് ​​: ഓഫ്സൈറ്റ് നിർമാണ സാങ്കേതികവിദ്യയിൽ നൂതന പദ്ധതികൾക്ക് തുടക്കമിട്ട യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൾട്ടിനാഷ​നൽ കമ്പനിയായ ​​കെഫ് ഹോൾഡി​ങ്സ്​ ​​​ഇൗ വർഷം തങ്ങളുടെ വുരമാനം 1730 കോടി ഇന്ത്യൻ രൂപ​​യിലെത്തി​ക്കുമെന്ന് ​​​സ്ഥാപകനും ചെയർമാനുമായ ഫൈസൽ ഇ​.​കൊട്ടികൊള്ളോൻ പറഞ്ഞു​. ​2016ൽ 450 കോടി (66 ദശലക്ഷം യു എ സ് ഡോളർ)രൂപയുടെ വരുമാന​മായിരുന്നു കമ്പനി നേടിയത്. ​ഇന്ത്യയിലും യുഎഇയിലും സിംഗപ്പൂരിലുമായി വ്യാപിച്ചുകിടക്കുന്ന  കെഫി​ൻ്റെ​ യുഎഇയിലെ കേന്ദ്ര ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ​അദ്ദേഹം​ ​ഇക്കാര്യം അറിയിച്ചത്. 

​ഇന്ത്യയിലും ജിസിസി മേഖലയിലും രാജ്യാന്തര വിപണികളിലും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള ഹ്രസ്വകാല പദ്ധതികൾ, ഉൽപാദനക്ഷമത 375 ലക്ഷം ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കൽ തുടങ്ങിയവയിലൂടെ 2020ൽ ബില്യൻ  ഡോളർ വരുമാനമുള്ള കമ്പനി എന്ന ലക്ഷ്യത്തിലേക്കാണ് കെഫ് സഞ്ചരിക്കുന്നത്. ​കെഫ് ഹോൾഡി​ങ്സിന്റെ സഹസ്ഥാപനമായ കെഫ് ഇൻഫ്ര 2016 ഡിസംബറിൽ തമി​ഴ് നാ​ട്ടിലെ കൃഷ്ണഗിരിയിൽ അവരുടെ ഏറ്റവും നൂതനവും ലോകത്തിലെ ഏറ്റവും വലുതുമായ സംയോജിത ഓഫ്സൈറ്റ് നിർമാണ പാർക്കായ കെഫ് ഇൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് തുറന്നിരുന്നു. 2014 മുതൽ രണ്ടു വർഷം കൊണ്ട് വികസിപ്പിച്ച ഈ പദ്ധതി കമ്പനിയുടെ വളർച്ചയ്ക്ക് വൻവേഗതയാണ് സമ്മാനിക്കുന്നത്. 

ഇൻഫോസിസിനു വേണ്ടി​ ​20ലക്ഷം​​ ചതുരശ്ര അടി സ്ഥലത്ത് വാണിജ്യമന്ദിരങ്ങൾ​, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയടക്കമുള്ള 135 മീറ്റർ ഉയരമുള്ള മന്ദിരം ​നിർമാണം പൂർത്തിയായി വരുന്നു. എംബ​സി​ ഗ്രൂപ്പിനു വേണ്ടി ബം​ഗ് ളുരുവിൽ നിർമിക്കുന്ന  എംബ​സി​ 7ബി 1.6 ​ദശലക്ഷം ചതുരശ്ര അടിയുള്ള വാണിജ്യപദ്ധതിയാണ്. 13.5 മാസം​ ​കൊണ്ടാണ് ഇതി​ൻ്റെ​ ​നിർമാണം​ പൂർത്തീകരിച്ചത്. ബം​ഗ്ളുരുവിലെ ബിദാദിയിൽ ബോഷിനുവേണ്ടി നാലു ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ക്യാംപസ് സജ്ജീകരിക്കാൻ 11 മാസം മാത്രമാണെടുത്തത്. ജെംസ് എ​ജുക്കേഷനുമായി ചേർ്​ന്ന്​ കൊച്ചി സ്മാർട് സിറ്റിയിൽ 1.3 ലക്ഷം ചതുരശ്ര അടിയിൽ  വികസിപ്പിക്കു​ന്ന​ ജെംസ് മോഡേ​ൺ​  അക്കാദമി 5.5 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി 2017 ഏപ്രിലിൽ കൈമാറും. 

എൻഡ്-ടു-എൻഡ് ഓഫ്സൈറ്റ് നിർമാണത്തിലൂടെ അടിസ്ഥാന​സൗകര്യവികസനത്തിൽ സമ്പൂർണ​ ​മാറ്റത്തിനാണ് തങ്ങൾ ശ്രമിക്കുതെന്ന്  ​ഫൈസൽ ഇ.കൊട്ടിക്കോള്ളോൻ പറഞ്ഞു. ഇന്ത്യ, മധ്യപൂർവദേശം,  ആഫ്രിക്ക തുടങ്ങിയ വിപണികളിലെ വികസനാവശ്യങ്ങൾ പരിഹരിക്കാ​ൻനുള്ള ശേഷി കെഫ് ഇൻഫ്ര വണ്ണിനുണ്ട്. ഈ വിപണികളിലൊന്നും  വർധിച്ചുവരുന്ന  ആവശ്യത്തിനനുസരിച്ച് ​കുറഞ്ഞ ചെലവിൽ നിർമിച്ച ​വീടുകൾ​, ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങി അ​നിവാര്യമായ​ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പകുതി സമയം ലാഭിക്കുന്നതിനൊപ്പം കൃത്യമായ​ ​രീതിയിൽ ചെലവു​കുറച്ചുള്ള നൂതന നിർമാണ രീതികളിലൂടെ ഈ വിപണികളെ ​മുന്നോട്ട് നയിക്കുകയാണ് കെ​ഫിൻ്റെ ലക്ഷ്യം. ​

കെഫ് ഹോൾഡി​ങ്ങിന്​ രണ്ടു വർഷം മാത്രമേ പ്രായമായിട്ടുള്ളുവെങ്കിലും​ 2020നകം​ വരുമാനം ആയിരം കോടി രൂപ കടക്കാനുള്ള ലക്ഷ്യമാണുള്ള​തെന്ന് സഹ സ്ഥാപകയും വൈസ് ചെയർപേഴ്സനുമായ ഷബാന ഫൈസൽ പറഞ്ഞു​. സുസ്ഥിരവും പരിപൂർണവുമായ വികസനമെന്ന കാഴ്ചപ്പാട് പങ്കുവയ്ക്കു​ന്ന​ ഒട്ടേറെ മുൻനിര കമ്പനികളുടെ വിശ്വാസവും താൽപര്യവും നേടിയെടുക്കാൻ കഴിഞ്ഞതും തങ്ങളുടെ നേട്ടമാണെന്ന്  ​അവർ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :