E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 03 2021 07:00 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇ - ഇന്ത്യ ബിടുബി സെന്റർ സേവനങ്ങൾക്ക് യുഎഇയിലും ഇന്ത്യയിലും തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

b2b-centre
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

​ദുബായ്​:  ഐ ബി എം സി ഫിനാൻഷ്യൽ ​പ്ര​ഫഷനൽ ഗ്രൂപ്പി​ൻ്റെ​ യു എ ഇ - ഇന്ത്യ ​ബിടുബി സെ​ൻ്റർ​ സേവനങ്ങൾക്ക് യു എ ഇ യിലും ഇന്ത്യയിലും തുടക്കം കുറിച്ചു. ഇരു രാജ്യങ്ങൾക്കും ഇടയിലെ നിക്ഷേപ, വ്യവസായ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാർക്കും വിദേശ നിക്ഷേപകർക്കും ​രാജ്യാന്തര​ വ്യാപാര സമൂഹത്തിനും ഒരു പോലെ ഗുണകരമാകുന്ന ​സംരംഭമാണ് ഇതെന്ന് അധികൃതർ പറഞ്ഞു.​

ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളായ യു എ ഇ യും ഇന്ത്യയും തമ്മിലുള്ള വമ്പിച്ച നിക്ഷേപ, വാണിജ്യ, വ്യവസായ അവസരങ്ങൾ മനസിലാക്കാനും വിശകലനം ചെ​യ്യാനും​ പ്രായോഗിക തലത്തിൽ എത്തിക്കുവാനും ​സഹായകമാകു​ന്ന വിധത്തിലുള്ള സേവനങ്ങൾ ഏക ജാലകത്തിലൂടെ നൽകുവാനാണ് യു എ ഇ - ഇന്ത്യ ​ബിടുബി സെ​ൻ്റ​റിലൂടെ ലക്ഷ്യമിടുന്നത്.​ ദുബായ് അൽ മനാര ഓഫീസിൽ നടന്ന പ്രത്യേക ചടങ്ങിൽ ഐ ബി എം സി- യു എ ഇ ഗ്രൂപ് ചെയർമാനായ​ഷെയ്​ഖ് ഖാലിദ്‌ ബിൻ അഹമദ് അൽ ഹാമദും ഐ ബി എം സി ഗ്രൂ​പ്പ്​​ ​മാനേജി​ങ്​ ഡയറക്ട​റും​ സി ഇ ഓ യുമായ പി.കെ. സജിത്കുമാറും സംയുക്തമായി ആദ്യ യു എ ഇ – ഇന്ത്യ ബിടുബി സെന്റർ ഉദ്ഘാടനം ചെയ്തു. ഐ ബി എം സി ഫിനാൻഷ്യൽ പ്ര​ഫഷനൽ ഗ്രൂ​പ്പ്​ സി ബി ഒ & എക്സിക്യുട്ടിവ് ഡയ​റ​ക്ടർ ​പി.എസ്. ​അനൂപ്‌ റാഷിദ് അൽ നൂരി, സിഇഒ ക്ലബ്സ് സിഇഒ ​ഡോ. താരിഖ് നിസാമി, അഡ്വ. ബിനോയ്‌ ശശി​ ​തുടങ്ങിയവർ ​സംബന്ധിച്ചു. 

യുഎഇയിലും ഇന്ത്യയിലും നിലവിലുള്ള ബിസിനസ് അവസരങ്ങൾ അറിയുവാനും അപഗ്രഥിക്കുവാനും നിക്ഷേപ തലത്തിൽ എത്തിക്കുവാനും ഉതകും വിധമുള്ള ഏക ജാലക സംവിധാനത്തിന്റെ അഭാവമാണ് ​ബിടുബി സെ​ൻ്റർ​ നിലവിൽ വരുന്നതോടെ പരിഹരിക്കപ്പെടുന്നതെന്നും ഇരു രാജ്യങ്ങളും ഒരുക്കുന്ന വൻ നിക്ഷേപ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഏതൊരു നിക്ഷേപകനും സെന്റ​റിൻ്റെ സേവനങ്ങൾ ഉപകാരപ്പെടുമെന്നും ​ഷെയ്ഖ് ഖാലിദ്‌ ബിൻ അഹമദ് അൽ ഹാമദ് ​പറഞ്ഞു.​

യു എ ഇ – ഇന്ത്യ​ ബിടുബി സെന്ററിലൂടെ ഇരു രാജ്യങ്ങളിലുമുള്ള വിവിധ നിക്ഷേപ അവസരങ്ങൾ അനുയോജ്യരായ നിക്ഷേപകർക്ക് മുന്നിൽ എത്തിക്കുവാനുള്ള സംവിധാനമാണ് നിലവിൽ വരുന്നത്. ബിസിനസ് ​തുടങ്ങാനുള്ള നടപടിക്രമങ്ങളെക്കുറിച്ചും സർക്കാർ സ്വകാര്യ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങ​ളും ഇതിലൂടെ ലഭ്യമാക്കും. ​റജി​സ്റ്റർ​ ചെയ്ത സ്ഥാപനങ്ങൾക്ക് നിലവിലുള്ളതും വരാനിരിക്കുന്നതുമായ ​പൊതു–സ്വകാര്യ പാർട്ണർഷിപ്പ് പദ്ധതികള്‍, എഫ് ഡിഎെ, എഫ് പിഎെ തുടങ്ങി ബിസിനസ് അവസരങ്ങളെപ്പറ്റി വിവരങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ​റ​ജി​സ്റ്റ​ർ ചെയ്ത ​പദ്ധതികളെക്കുറിച്ചും കമ്പനികളെ​ക്കുറിച്ചുമുള്ള വിശദ വിവരങ്ങളും ലഭ്യമാക്കും . 

ഇന്ത്യയിലെയും യു എ ഇ യിലെയും വ്യാവസായിക രംഗത്തെ വിദഗ്ധരടങ്ങുന്ന സംഘമാണ് സേവ​ന​ങ്ങൾ ഒരുക്കുന്നത് എന്നത് കൊണ്ട് നിക്ഷേപ സാധ്യതകളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുവാനുള്ള മാർഗനിർദേശങ്ങളും ഇതിലൂടെ നൽകുവാനാകുമെന്നും ഐ ബി എം സി ഗ്രൂപ്പിന്റെമാനേജി​ങ്​ ഡയറക്ട​റും സി ഇ  ​ഒ​യുമായ പി.കെ. സജിത്കുമാർ പറഞ്ഞു​.​ ഇരു രാജ്യങ്ങ​ൾക്കുമിടയിലുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ​ബിടുബി പോർട്ടലിൻറെ അംഗത്വം ലഭ്യമാകും.​ സെമിനാറുകൾ, ​ശില്പശാലകൾ എന്നിവയും പ്രദർശനങ്ങളും സംഘടിപ്പിക്കും .ഐ ബി എം സി - യു എ ഇ ഗ്രൂപ് പാർട്ണർ മാരായ മോണിക്ക അഗർവാൾ , ശശികുമാർ, അനസൂയ, ജിത തുടങ്ങിയവരും ഖാലിദ്‌ അൽ ഹാമദ് ഗ്രൂപ് ഉന്നത ഉദ്യോഗസ്ഥരും​ ചടങ്ങിൽ പങ്കെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :