E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:33 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

​​യുഎഇ ഫുഡ് ബാങ്ക് പദ്ധതിക്ക് ​ഷെയ്ഖ ഷമ്മ ​തുടക്കം കുറിച്ചു​

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-food-bank
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്: ​യുഎഇ ഫുഡ് ബാങ്ക് പദ്ധതിക്ക് ​യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂമിന്റെ പുത്രി ഷെയ്‌ഖ ഷമ്മ ബിൻത് മുഹമ്മദ് ​​ദുബായിൽ തുടക്കം കുറിച്ചു. തൊഴിലാളികളുടെ പണിയിടിങ്ങളിൽ നേരിട്ട് എത്തി അവർക്ക് ഭക്ഷണപ്പൊതികൾ  വിതരണം ചെയ്തായിരുന്നു ഫുഡ് ബാങ്കിന്റെ ഉദ്ഘാടനം.

പദ്ധതി പോലെ തന്നെ അതിന്റെ തുടക്കവും പുതുമയുള്ളതായി. സഹപാഠികളോടൊപ്പം വർക് സൈറ്റുകളിലെ എത്തിയ ഷെയ്‌ഖ ഷമ്മ തൊഴിലാളികൾക്ക് കാർട്ടനുകളിൽ നിറച്ച ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. വിതരണശേഷം തൊഴിലാളികളോടൊപ്പം നിന്ന് ഷെയ്‌ഖയും കൂട്ടുകാരും ഫോട്ടോ പകർത്തി.

നിർമാണ മേഖലയിലുള്ള തൊഴിലാളികൾ രാജ്യത്തിൻറെ പുരോഗതിയിൽ പങ്കുവഹിക്കുന്ന  അടിസ്ഥാന വിഭാഗമാണെന്ന് ഷെയ്‌ഖ ഷമ്മ പറഞ്ഞു. അവരുടെ കഠിനശ്രമങ്ങൾക്കുള്ള നന്ദിസൂചകം കൂടിയാണ് ഈ പുണ്യ പ്രവൃത്തി.സമൂഹത്തിലെ അശരണരെയും  അർഹരെയും  കണ്ടെത്തി അവരെ സന്തോഷിപ്പിക്കാനും സഹായിക്കാനും വിദ്യാർത്ഥികളും തയാറാണ്. ഭാവിയിലും ഇത്തരം നന്മയുള്ള സന്നദ്ധ സംരഭങ്ങളിൽ  പങ്കാളിയാകാൻ ആഗ്രഹിക്കുന്നതായും ഷെയ്‌ഖ ഷമ്മ വെളിപ്പെടുത്തി. ഈമാർ പ്രോപ്പർട്ടിക്ക് കീഴിലുള്ള ഒരു വൻകിട നിർമാണ പദ്ധതിയുടെ ഭാഗമായ തൊഴിലാളികൾക്കാണ് ഷെയ്‌ഖ ഷമ്മയും കൂട്ടുകാരും സാന്ത്വനമായത്.

ഏതുതരം വൊളണ്ടിയർ സേവനങ്ങൾക്കും താൻ മുന്നിലുണ്ടാവും. കഴിയാവുന്ന എല്ലാ സാധ്യതകളും മാനുഷികസേവനങ്ങൾക്കായി വിനിയോഗിക്കാനാണ് ആഗ്രഹം. - ഷെയ്‌ഖ ഷമ്മ വെളിപ്പെടുത്തി.

ദുബായ്, ഫുജൈറ , അജ്‌മാൻ എമിറേറ്റുകളിലെ നിർമാണ മേഖലയിലെ തൊഴിലാളികൾക്കു   9000 ഭക്ഷണ പൊതികൾ എത്തിക്കുന്ന ആദ്യപദ്ധതിയാണ് ഷെയ്‌ഖ ഷമ്മ ഉദ്ഘാടനം ചെയ്തത്. സ്കൂൾ, സർവകലാശാല വിദ്യാർത്ഥികളായ 500 വൊളണ്ടിയര്മാര് വിതരത്തിൽ പങ്കാളികളാകും. ദുബായിലെ വിതരണ പരിപാടിയിൽ 4 സ്കൂളിലെ 200 കുട്ടികളാണ് ആവേശത്തോടെ പങ്കെടുത്തത്. സാമൂഹിക ക്ഷേമ വകുപ്പ്, നഗരസഭ കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരും പങ്കുകൊണ്ടു. വൊളണ്ടിയർ സേവനത്തിലൂടെ രാജ്യത്തിനകത്ത് 30000 ഭക്ഷ്യ പ്പൊതികൾ പദ്ധതി വഴി വിതരണം ചെയ്യും.

യു എ ഇ ഫുഡ് ബാങ്കിന്റെ ഭാഗമായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 15 ശാഖകൾ രാജ്യത്തിനു അകത്തും പുറത്തുമായി തുറക്കും. ദുരിതമനുഭവിക്കുന്ന  ലോകത്തിന്റെ ഏതു ദിക്കിലേക്കും അടിയന്തരമായി ഭക്ഷ്യ സാധനങ്ങൾ എത്തിക്കാൻ കഴിയുന്നതാകും ഫൂഡ് ബാങ്കുകൾ. 80 ഹോട്ടലുകളും നൂറിലധികം റസ്റ്ററന്റുകളും ഈ പദ്ധതി പ്രാവർത്തികമാക്കാൻ ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. 2020 ആകുമ്പോഴേക്കും ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നതിൽ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുമെന്നതും ഫൂഡ് ബാങ്കിൻറെ നേട്ടമാണ്.

ഹോട്ടലുകൾ, ഭക്ഷ്യവിതരണ കമ്പനികൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവയും രൂപരേഖയുണ്ടാക്കി ഭകഷ്യ വസ്തുക്കൾ പാഴാകാതിരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതും ഫൂഡ് ബാങ്കിന്റെ ലക്ഷ്യമാണ്. ഭക്ഷ്യ മേഖലയിലെ സ്ഥാപങ്ങളിൽ നിന്നും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷ്യ വസ്തുക്കൾ സമാഹരിച്ചു പദ്ധതി വഴി വിതരണ ചെയ്യും. ഭക്ഷ്യ ദൗർലഭ്യം മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണം എത്തിക്കുന്ന ദീർഘകാല  പദ്ധതി പതിനൊന്നാം സ്ഥാനാരോഹണ ദിനത്തോട് അനുബന്ധിച്ചാണ് ഷെയ്ഖ് മുഹമ്മദ്  പ്രഖ്യാപിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :