യുഎഇയിലെ പ്രവാസി സാമൂഹക പ്രവർത്തകൻ കായംകുളം പെരിങ്ങാല സ്വദേശി എസ്.കെ. നാസർ (48) നാട്ടിൽ നിര്യാതനായി. കായംകുളം എൻ ആർ ഐ അസോസിയേഷൻ മുന്‍ സെക്രട്ടറി, ജനതാ കള്ച്ചരല് സെൻ്റർ ജനറല്‍ കൺവീനര്‍ എന്നീ നിലകളില്‍ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.
റാസൽ ഖൈമയിൽ ജോലി ചെയ്യുകയായിരുന്ന നാസർ അർബുദയെ തുടർന്ന് കുറച്ചു നാളുകൾക്ക് മുൻപ് ചികിത്സയ്കായ് നാട്ടിലേക്ക് പോയതായിരുന്നു. ഭാര്യ: റഫീക്ക. മക്കൾ: അലിഫ്ന, അദ്നാന്. നിര്യാണത്തിൽ കായംകുളം എൻ ആർ ഐ യു എ.ഇ ചാപ്റ്റർ ഭാരവാഹികളായ ജോണ്‍ മത്തായി, പി.ജി.രാജേന്ദ്രന്, അജിത്ത് കണ്ടല്ലൂര്‍, രാജന് പിള്ള, റജി സാമുവൽ, ഐപ്പ് ജോർജ്, മർഫി, അനീഷ്, സുനില്‍, സജി മുടിയില്‍ എന്നിവര്‍ അനുശോചിച്ചു.