E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാർജയിൽ ആകെ ജനസംഖ്യ ​14​,​05,843​ ​ദശലക്ഷം​;​ ​12​,​30​,​411​ വിദേശികൾ​

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെൻ്റ് വകുപ്പ് നടത്തിയ ഷാർജയിലെ ജനസംഖ്യാ കണക്കെടുപ്പ് അവസാനിച്ചു. ആകെ ജനസംഖ്യ ​14​,​05,843​ ​ദശലക്ഷം​. ഇവരിൽ ​1​,​75,432​ പേർ(12%) പേർ സ്വദേശിക​ളും 12,30,411 പേർ ഇന്ത്യക്കാരടക്കമുള്ള വിദേശികളുമാണ്​​​. ഇതിൽ​ 834,542 പേർ പുരുഷനും ​395,875​ ​പേർ വനിതക​ളും​.​ ജനസംഖ്യയിൽ 90% ​പേരും ​നഗരത്തിൽ പാർക്കു​ന്നു​​. ​ജനസംഖ്യയിൽ 22,290 സ്വദേശികൾ യൂണിവേഴ്സിറ്റി ബിരുദധാരികളാണെന്നും കണ്ടെത്തി.​​ ​​

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർ‌ദേശപ്രകാരമാണ് എമിറേറ്റിൽ രാജ്യാന്തര നിലവാരത്തിലുള്ള സെൻസസ് നടപ്പിലാക്കിയത്. ​ഷാർജ സെൻസസ് 2015 എന്ന പേരിൽ അറബിക്കിലും ഇംഗ്ലീഷിലും സെൻസസ് കണക്കു പുസ്തകം പുറത്തിറക്കി. എമിറേറ്റിലെ കെട്ടിടങ്ങൾ, വീടുകൾ തുടങ്ങിയ വിവരങ്ങളും സെൻസസിലും ഉൾപ്പെട്ടിരുന്നു. ​​പുസ്തകത്തിൽ വിവരിക്കുന്ന കണക്കുകൾ:​

ഷാർജ നഗരത്തിലാണ് ഏറ്റവും കൂടുതൽ പേർ താമസിക്കുന്നത്–1,274,749 ​പേർ ​–​90.6%​. ഖോർഫക്കാൻ ​39,151​ പേരുമായി (2.8%) രണ്ടാം സ്ഥാനത്തുണ്ട്​. ​കൽബ:37,545​(2.7%)​, ദൈദ്:20,165 ​(1.4%); ​ദിബ്ബ :2,573 ​(0.9%​)​​, മദാം:11,120​(0.8%​), മലീഹ:4,768​ (0.3%)​, ബതായ: 3,958 (0.3%); ​ഹംരിയ്യ: 3,297  (​​0.2%).​​

​പ്രായം തിരിച്ചുള്ള കണക്ക്: ഒൻപത് വയസു വരെയുള്ളവരുടെ എണ്ണം–208,025​(14.79%​); 10​ മുതൽ​19​ വരെ– 132,055​(9.93%​), 20-39​ വരെ–769,813 ​(​54.75%​), 40-69​ വരെ–285,143 ​(20.28%​)​; 70-89​ വരെ–8,784 ​(0.62%​)​; +90​–342 ​(​0.02%​).​

ആകെ വിദ്യാർഥികളുട എണ്ണം–253,105​. കെജി വിദ്യാർഥികൾ–32,882(12.99%)​, എലമെന്‍ററി സ്കൂൾ വിദ്യാർഥികൾ– 102,692(40.57%)​, ​ചെറിയ ക്ലാസുകളിൽ പഠിക്കുന്നവർ–43,659 (17.24%);​ സെക്കൻഡറി സ്കൂൾ–​ 34,028(13.44%)​, ഡിപ്ലോമാ വിദ്യാർഥികൾ– 2,435(0.96%);​ ഹൈയർ ഡിപ്ലോമാ വിദ്യാർഥികൾ–​ 1,088 (0.42%)​, യൂണിവേഴ്സിറ്റി വിദ്യാർഥികള്‍– 32,685(21.91%)​​, എംഎസ് സി വിദ്യാർഥികൾ–3,177(1.25%)​, പി.എച്ച്ഡി– 304(0.12%).​

15 വയസും അതിന് മുകളിലും പ്രായമുള്ളവരിൽ ​30,424 ​പുരുഷന്മാരും ​​29,728​ വനിതകളും വിവാഹിതരാണെന്നും കണ്ടെത്തി.​​ 22,547 ​പുരുഷന്മാരും 22,620 ​വനിതകളും വിവാഹിതരായിട്ടില്ല. 858 ​പുരുഷന്മാരും 2,478​ വനിതകളും വിവാഹ മോചിതരാണ്; 296 ​പുരുഷന്മാർക്ക് ഭാര്യമാരില്ല. 3,620 ​വനിതകൾ വിധവകൾ. 188 ​വനിതകൾ ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ. ​വിദേശികളിൽ 454,597 ​പുരുഷന്മാരും 209,818​ വനിതകളും വിവാഹിതരായിട്ടില്ല. 261,497 ​പുരുഷന്മാരും 67,154 ​വനിതകളും വിവാഹിതരായിട്ടില്ല. വിവാഹ മോചിതർ– 827 ​പുരുഷന്മാർ, 3,951 ​സ്ത്രീകള്‍. ഭാര്യയില്ലാത്തവർ 824​, 5,379 ​വിധവകൾ.​

​15 വയസിനും അതിന് മുകളിലുമുള്ളവരിൽ ​1,125,177  പേർ ജോലിയുള്ളവരാണ്.​ ഇതിൽ ​813,554 ​ ​പേർ മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്യുന്നു.​​ 13,219​ സ്വന്തം കമ്പനികളിൽ ജോലി ചെയ്യുന്നവർ. 17,898​ പേർക്ക് സ്വന്തമായി ബിസിനസ് ഉണ്ട്. 705 ​പേര്‍ സൗജന്യ സേവനം ചെയ്യുന്നു. 84 ​സ്വന്തം വീട്ടിൽ ജോലി ചെയ്യുന്നു. നേരത്തെ ജോലി ചെയ്തിരുന്നവരും ഇപ്പോൾ തൊഴിൽരഹിതരുമായവരുടെ എണ്ണം 8,186​. ഒരിക്കലും ജോലി ചെയ്യാത്തവർ​ 32,724​.​ 1,932 ​പേർ പഠനത്തോടൊപ്പം ജോലി ചെയ്യുന്നവരാണ്. 129,632 ​പേർ വീട്ടു ജോലി ചെയ്യുന്നു.  11,008 ​ പേർ റിട്ടയേർഡ് ജീവിതം നയിക്കുന്നു. 6,755 ​പേർ ജോലി ചെയ്യാൻ സാധിക്കാത്തവർ. ഫെഡറൽ ഗവൺമെൻ്റിന് േണ്ടി ജോലി ചെയ്യുന്നവരുടെ  എണ്ണം ​ 29,673; ​ഷാർജാ ഗവൺമെൻ്റ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ ​45,434​ എണ്ണവും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ​; 575,610 ​ഉം ആണ്.

എമിറേറ്റിൽ ആകെ ​കെട്ടിടങ്ങളുടെ എണ്ണം– 6,991​. ഇതിൽ 240,815 ​എണ്ണം അപാർട്മെൻ്റുകളാണ്. ഷാർജ നഗരത്തിലാണ് ബഹുനില കെട്ടിടങ്ങൾ ഏറ്റവും കൂടുതൽ– 6,195​. ഇതിൽ 243,961 ​എണ്ണം അപാർട്മെൻ്റുകളും. ഖോർഫക്കാനിലെ ബഹുനില കെട്ടിടങ്ങളുടെ എണ്ണം–285​. കൽബ–255​, ദൈദ്–965; ​മദാം–​35​. ദിബ്ബ–92​. മലീഹയിലും ഹംരിയ്യയിലും ആറ് വീതം. ബതായ–അഞ്ച്.

​എല്ലാവരുടെയും ആത്മാർഥ ശ്രമമാണ് സെൻസസ് ഇത്ര വിജയകരമാക്കിത്തീർത്തതെന്ന് ഡിഎസ് സിഡി ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ താനി പറഞ്ഞു.​ ഷാർജയുടെ സർവോന്മുഖ വികസനത്തിന് സെൻസസ് കണക്കുകൾ ഗുണം ചെയ്യും. ഒട്ടേറെ പഠനങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷം ആദ്യമാണ് ഷാർജ സെൻസസ് ആരംഭിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :